വിനയന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആറാട്ടുപുഴ വേലയുധ പണിക്കര്‍ എന്ന നവോത്ഥാന നായകന്‍റെ കഥപറയുന്ന ചിത്രത്തില്‍ യുവതാരം സിജു വില്‍സനാണ് നായകന്‍. മലയാളത്തിലെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി കയാദു ലോഹറാണ് നായികയായെത്തിയത്.
സംവിധായകൻ വിനയനാണ് പത്തൊൻമ്പതാം നുറ്റാണ്ടിലേക്ക് കയാദുവിനെ ക്ഷണിക്കുന്നത്. കഥ കേട്ടതും കൂടുതൽ താത്പര്യം തോന്നി. ചരിത്രത്തിൽ അടയാളിപെടുത്തിയ നങ്ങേലിയെ കുറിച്ച് അതിനു മുൻപ് കേട്ടിട്ടിലായിരുന്നു. ആ വീരനായികയെ കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നി. ഓൺലൈനായി ഒരുപാട് വായിച്ചു. കൂടുതൽ അറിഞ്ഞപ്പോൾ ആ കഥാപത്രം ചെയ്യണമെന്ന് ഉറപ്പിക്കുകയായിരുന്നുവെന്ന് കയാദു പറഞ്ഞു.