40,000 ടൺ എൽപിജിയുമായി ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ ശിവാലിക് ; ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നങ്കൂരമിടും
- Published by:SIBILI S
- news18-malayalam
Last Updated:
നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പൽ നീങ്ങുന്നത്. രണ്ടാമത്തെ എൽപിജി കാരിയറായ നന്ദാദേവിയും ഹോർമൂസ് കടലിടുക്ക് കടന്നിട്ടുണ്ട്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിനിടെ 40,000 ടൺ എൽപിജിയുമായി ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പലായ ശിവാലിക്. വരുന്ന തിങ്കളാഴ്ച ഗുജറാത്തിലെ മുദ്ര തുറമുഖത്ത് ശിവാലിക് നങ്കൂരമിടും. ഹോർമൂസ് കടലിടുക്ക് കടന്ന് ശിവാലിക് വിജയകരമായി മുന്നോട്ട് നീങ്ങിയതായി ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി.
നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പൽ നീങ്ങുന്നത്. രണ്ടാമത്തെ എൽപിജി കാരിയറായ നന്ദാദേവിയും ഹോർമൂസ് കടലിടുക്ക് കടന്നിട്ടുണ്ട്. സംഘർഷഭരിതമായ ഗൾഫ് മേഖലയിലൂടെ ഊർജ്ജ ചരക്ക് സുരക്ഷിതമായി നീക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ മറ്റൊരു ചുവടുവയ്പ്പ് കൂടിയാണിത്.
ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാനുമായി നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ശിവാലിക് യാത്ര തിരിച്ചത്.
സംഘർഷങ്ങളുടെ സാഹചര്യത്തിൽ കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിരുന്നു. നിരവധി ഇന്ത്യൻ എൽപിജി കാരിയറുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങികിടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ചകൾ.
advertisement
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ചരക്കുകളുടെ സുരക്ഷിതമായ ഗതാഗതവും ഉറപ്പാക്കേണ്ടതിന്റെ യആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി ചർച്ച നടത്തിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi
First Published :
Mar 16, 2026 2:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
40,000 ടൺ എൽപിജിയുമായി ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ ശിവാലിക് ; ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നങ്കൂരമിടും









