കുടുംബത്തിൽ ഒരംഗം കൂടി എത്തിയ സന്തോഷത്തിൽ മുക്ത; പുതിയ ആളെ പരിചയപ്പെടുത്തിയത് കണ്മണി കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ
- Published by:user_57
- news18-malayalam
Last Updated:
Muktha George introduces new addition to their family | വീട്ടിൽ ഒരാൾ കൂടി. പുതിയ ആളുടെ ഫോട്ടോ സഹിതം പരിചയപ്പെടുത്തി മുക്ത
മുക്തയുടെയും റിങ്കു ടോമിയുടെയും പൊന്നോമൽ കണ്മണിയായ കിയാര കുട്ടിയുടെ പിറന്നാൾ വിശേഷമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി മുക്ത ജോർജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ. നീല നിറം തീമാക്കി, ഒരു മാലാഖക്കുട്ടിയെ പോലെ ഗൗൺ ധരിച്ച് മാന്ത്രിക ദണ്ട് കയ്യിലേന്തിയുള്ള കൺമണിയുടെ പിറന്നാൾ ചിത്രങ്ങൾ അമ്മ മുക്ത പോസ്റ്റ് ചെയ്തിരിക്കുകയാണ്
advertisement
മുക്തയുടെയും റിങ്കുവിന്റെയും മകളായ കൺമണിയുടെ അഞ്ചാം പിറന്നാളാണ് കഴിഞ്ഞത്. കണ്മണി വാവയ്ക്ക് പ്രിയപ്പെട്ട 'കൊച്ചമ്മ' റിമി ടോമിയും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. റിമിയുടെ യൂട്യൂബ് വീഡിയോയിലെ സ്ഥിരം കുട്ടിപ്പട്ടാളം അംഗങ്ങളാണ് കണ്മണിയും റിമിയുടെ അനുജത്തിയുടെ മകൻ കുട്ടാപ്പിയും. പിറന്നാൾ ആഘോഷം കഴിഞ്ഞതും വീട്ടിലെ പുതിയ അംഗത്തെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് മുക്ത (തുടർന്ന് വായിക്കുക)
advertisement
ഇപ്പോൾ തന്നെ കണ്മണികുട്ടി ചേച്ചിയായി പ്രൊമോഷൻ കിട്ടിയ ശേഷമുള്ള ആദ്യ പിറന്നാൾ എന്ന ക്രെഡിറ്റ് അടിച്ചിരിക്കുകയാണ്. റിങ്കുവിന്റെ മറ്റൊരു സഹോദരിയായ റീനുവിന്റെ ഇളയ മകൾ പിറന്നതോടു കൂടി കണ്മണിയും കുട്ടാപ്പിയും ചേട്ടന്റെയും ചേച്ചിയുടെയും റോളുകൾ ഏറ്റെടുത്തിരിക്കുകയാണ്. ഇനിയിപ്പോൾ കൺമണിയുടെ അധികാര പരിധിയിൽ ഒരാൾ കൂടി ജോയിൻ ചെയ്തിരിക്കുകയാണ്
advertisement
advertisement
advertisement
advertisement
advertisement