Modi @ 75|'രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ശക്തി ഉണ്ടാകട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ലോക നേതാക്കളടക്കം നിരവധി പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകൾ നേർന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് നടൻ മോഹൻലാൽ. നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ശക്തി എന്നും ഉണ്ടാകട്ടെയെന്നാണ് മോഹൻലാൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിൽ ആശംസകൾ നേർന്നത്.
'ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. അങ്ങേക്ക് നല്ല ആരോഗ്യവും സന്തോഷവും നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ശക്തിയും എന്നും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.'- മോഹൻലാൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 75-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ലോക നേതാക്കളടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് വിളിച്ച് മോദിക്ക് ജന്മദിനാശംസകൾ അറിയിച്ചു. യഥാർത്ഥ നേതൃത്വം എന്നാൽ മോദിയാണെന്ന് അമിത് ഷായും ആശംസയിലൂടെ അറിയിച്ചു. തൻ്റെ 75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദിയും അറിയിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 17, 2025 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Modi @ 75|'രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനുള്ള ശക്തി ഉണ്ടാകട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ