ഏഴാം മാസത്തിലെ ചടങ്ങായ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളുമായാണ് പേളിയും ശ്രീനിഷും ഇത്തവണ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ എത്തിയിരിക്കുന്നത്. 'ഓരോ നിമിഷവും സ്പെഷ്യൽ ആക്കുന്നു. ജനിക്കാൻ പോകുന്ന ഞങ്ങളുടെ ലോകത്തിനായി കാത്തിരിക്കുന്നു. ഞങ്ങളുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ.' - വളകാപ്പ് ചടങ്ങിനായി ഒരുങ്ങിയ പേളിയോട് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ശ്രീനിഷ് കുറിച്ചു. (ഫോട്ടോ - ഇൻസ്റ്റഗ്രാം)
പരമ്പരാഗത തമിഴ് രീതിയിലാണ് വളകാപ്പ് ചടങ്ങുകൾക്കായി ദമ്പതികൾ ഒരുങ്ങിയിരിക്കുന്നത്. ഓറഞ്ച് ഷേഡിലുള്ള സാരിയും മജന്ത നിറത്തിലുള്ള ബ്ലൗസും അണിഞ്ഞ് പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞാണ് വളകാപ്പ് ചടങ്ങിനായി പേളി എത്തിയത്. പൈജാമയും കുർത്തയും അണിഞ്ഞാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്. (ഫോട്ടോ - ഇൻസ്റ്റഗ്രാം)