പേളിക്ക് മുഖത്തിടാൻ വേപ്പില ഫേസ്‌പാക്ക് ഒരുക്കി അമ്മ മോളി; എന്നാൽ പേളി ചെയ്തതോ?
Pearle Maaney gets a natural neem facepack from mother | വേപ്പില ഫേസ്‌പാക്ക് ഉണ്ടാക്കി അമ്മ; പക്ഷെ പേളി ചെയ്തതോ!
News18 Malayalam | April 8, 2020, 4:53 PM IST
1/ 8
ലോക്ക്ഡൗൺ നാളുകളിൽ കടയിൽ കിട്ടുന്ന സൗദര്യവർധക വസ്തുക്കളുടെ ലഭ്യതക്കുറവും അഭാവവും കാരണം മകൾ പേളി മാണിക്ക് മുഖത്തിടാൻ വേപ്പില കൊണ്ട് ഫേസ്‌പാക്ക് ഉണ്ടാക്കി അമ്മ മോളി. പേളി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഈ കഥ ഘട്ടം ഘട്ടമായി വിവരിക്കുന്നു. പക്ഷെ അമ്മ ഫേസ്‌പാക്ക് ഉണ്ടാക്കി കൊടുത്തപ്പോൾ സംഭവിച്ചതിങ്ങനെ:
2/ 8
വേപ്പില നുള്ളി വൃത്തിയായി കഴുകിയായിരുന്നു തുടക്കം. പിന്നെ ഇതിനെ മിക്സിയിലേക്ക് പകർന്നു
3/ 8
ശേഷം മിക്സിയിലിട്ടടിച്ച് ഇങ്ങനെ കുഴമ്പു രൂപത്തിലെ ഫേസ്‌പാക്ക് ആക്കി എടുത്തു
4/ 8
ഇത് കൂടാതെ തന്നെ നല്ല ഒരു ഹെൽത്ത് ഡ്രിങ്ക് കൂടി ഉണ്ടാക്കുകയും ചെയ്‌തു
5/ 8
പിന്നെ നേരെ പേളിയുടെ കൈകളിലേക്ക്. പക്ഷെ പേളിയാകട്ടെ, അപ്പോഴേക്കും മുഖത്തു മറ്റൊരു ഫേസ്‌പാക്ക് ഇട്ടു കഴിഞ്ഞിരുന്നു. എന്നാൽ ഹെൽത്ത് ഡ്രിങ്കിൽ കൈവയ്ക്കാമെന്നായി. വേപ്പില കൊണ്ടുള്ള ഹെൽത്ത് ഡ്രിങ്ക് കുടിച്ച ശേഷം പേളിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടോ?
6/ 8
കയ്പ്പ് കുടിച്ചിറക്കിയതിന്റെ ഭാവമാണിത്. ഇനി ഇപ്പരിപാടിക്കേ ഇല്ല എന്ന മട്ടിലാണ് പേളി
7/ 8
മുൻപ് പേളി-ശ്രീനിഷ് ദമ്പതിമാരുടെ ഹണിമൂന്നിന് അമ്മ മോളിയെ അമ്പെയ്ത്ത് പഠിപ്പിക്കുന്ന ചിത്രമാണിത്