ഈ ചെരുപ്പുകൾ സൈബർ ആങ്ങളമാർക്കുള്ളതോ? ഇതിലും മികച്ച പ്രതികരണം സ്വപ്നങ്ങളിൽ മാത്രം
- Published by:user_57
- news18-malayalam
Last Updated:
Pearle Maaney puts a cryptic post on her social media handles | പേളിയുടെ പോസ്റ്റുകൾക്കും അവരെക്കുറിച്ചുള്ള വാർത്തകൾക്കും നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. സമാന സാഹചര്യത്തിൽ നിയമ നടപടി സ്വീകരിച്ചവർ പോലുമുണ്ട്. എന്നാൽ പുതിയ പോസ്റ്റിൽ പേളിക്ക് പറയാനുള്ളത് ഇതാണ്
സോഷ്യൽ മീഡിയയിലൂടെ സ്വന്തം നിലയിൽ പേരെടുത്ത സെലിബ്രിറ്റിയാണ് നടിയും അവതാരകയുമായ പേളി മാണി. വളരെ രസകരമായി ദൈനം ദിന കാര്യങ്ങൾ തന്റെ ഹാൻഡിലുകളിലൂടെ അവതരിപ്പിക്കാനുള്ള പേളിയുടെ കഴിവാണ് അവരെ വേറിട്ട് നിർത്തുന്നതും. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പാണ് ഇപ്പോൾ പേളിയുടെ പേജുകളിലെയും അഭിമുഖങ്ങളിലെയും വിഷയം. പക്ഷെ അനിയന്ത്രിതമായ സൈബർ ആക്രമണമാണ് ഈ പോസ്റ്റുകൾക്കും പേളിയെ കുറിച്ചുള്ള വാർത്തകൾക്കും നേരെയുണ്ടാവുന്നത്
advertisement
സമാന സാഹചര്യത്തിലാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി നിയമനടപടിയുമായി മുന്നോട്ടു നീങ്ങിയത്. തന്റെ കുടുംബത്തെക്കുറിച്ചു വരുന്ന വ്യാജ വാർത്തകൾക്കെതിരെയാണ് മീനാക്ഷി അന്ന് പ്രതികരിച്ചത്. തനിക്ക് നേരെ സൈബർ ഇടത്തിൽ നടക്കുന്ന ആക്രമണത്തെ കുറിച്ച് പേളി ഇതുവരെയായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഏറ്റവും പുതുതായി വന്ന പോസ്റ്റിൽ പേളി ചില കാര്യങ്ങൾ പറയാതെ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
ബിഗ് ബോസിൽ പങ്കെടുത്ത് ശ്രദ്ധേയരായ ജോഡികളാണ് പേളിയും ശ്രീനിഷും. ഇവർ ജീവിതതിലും ഒന്നിച്ചു. പക്ഷെ പേളി ഗർഭിണി ആണെന്ന വിശേഷം പുറത്തുവിട്ടതോടു കൂടി സൈബർ ആക്രമണകാരികൾ അതിരൂക്ഷമായാണ് പ്രതികരിക്കുന്നത്. അതിന് പ്രത്യേകം കാരണമൊന്നും വേണ്ട താനും. പേളിയുടെ ഗർഭകാല ഫോട്ടോഷൂട്ട്, ഭക്ഷണ രീതി, നിറവയറുമായുള്ള നൃത്തം എല്ലാം കടന്നു പോയത് കടുത്ത സൈബർ ആക്രമണത്തിലൂടെ തന്നെ
advertisement
പേളിയുടെ ഒരു പഴയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ ചെരുപ്പുകൾ പതിപ്പിച്ച ചുമരിന് മുന്നിൽ നിൽക്കുന്ന പേളിയാണ് ചിത്രത്തിൽ. ഒപ്പം ഇംഗ്ളീഷിൽ ഒരു ക്യാപ്‌ഷനും. തർജ്ജമ ചെയ്താൽ അതിങ്ങനെ വായിക്കാം: "നിങ്ങൾക്ക് നേരെ ചെരിപ്പേറ് ഉണ്ടാവുമ്പോൾ, ഒരു ചെരുപ്പ് കട തുടങ്ങി, ആ ചെരുപ്പ് അവർക്ക് തന്നെ ഒരെണ്ണം അഞ്ഞൂറ് രൂപ വിലയിട്ട് വിൽക്കൂ" എന്നാണ്
advertisement
ആരെന്തു പറഞ്ഞാലും കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും ഗർഭകാലം ആസ്വദിക്കുന്ന പേളിയുടെ പോസ്റ്റുകൾക്ക് ആരാധകരുമുണ്ട്. ഗർഭിണികളായ സ്ത്രീകൾ തന്നെ അതവർക്ക് നൽകുന്ന പോസിറ്റിവിറ്റിയെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ പലരും സാമൂഹിക ഇടപെടലുകൾ ഇല്ലാതെ ജീവിക്കുമ്പോൾ മാനസികമായി നേരിടുന്ന പിരിമുറുക്കങ്ങൾക്കും മറ്റും ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന പേളിയുടെ പോസിറ്റീവ് ചിന്താഗതി ഊർജം പകരുന്നതാണ്
advertisement
advertisement