'അമരൻ കണ്ടപ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് ഫിലിം'; രജനികാന്ത്

Last Updated:
മേജർ മുകുന്ദ് വരദരാജനായി ശിവകാർത്തികേയൻ ജീവിക്കുകയായിരുന്നെന്ന് രജനികാന്ത് പറഞ്ഞു
1/6
 രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ നായകനായെത്തിയ 'അമരൻ' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെന്നിന്ത്യൻ സിനിമാ ലോകം ഏറ്റെടുത്ത ചിത്രത്തെ ഇതിനോടകം നിരവധിപേർ പ്രശംസിച്ചിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രശംസിച്ചിരിക്കുകയാണ് സ്റ്റെൽ മന്നൻ രജനികാന്ത്.

advertisement
2/6
 നേരിട്ടെത്തിയാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചത്. പ്രശംസിക്കുന്നതിന്റെ വീഡിയോ ശിവകാർത്തികേയൻ തന്റെ സോഷ്യൽമീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തിലൊരു സിനിമ നിർമ്മിച്ചതിന് കമൽഹാസനെയും രജനികാന്ത് ഫോണിൽ വിളിച്ച് പ്രശംസിച്ചിരുന്നു. ശിവകാർത്തികേയൻ, സംവിധായകൻ രാജ്കുമാർ പെരിയസാമി, ഛായാഗ്രാഹകൻ സിഎച്ച് സായി, നിർമാതാവ് ആർ മഹേന്ദ്രൻ എന്നിവരെയാണ് രജനികാന്ത് സന്ദർശിച്ചത്.

3/6
 ഇത്തരത്തിലൊരു സിനിമ ചെയ്തതിൽ കമൽഹാസനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. ചിത്രം രാജ്കുമാർ നന്നായി സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തെ കുറിച്ച് നിരവധി സിനിമകൾ വന്നിട്ടുണ്ട്. പക്ഷെ, അതൊന്നും അമരൻ സിനിമയോടൊപ്പം എത്തിയിട്ടില്ല.

4/6
 ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ, എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചു. ശിവകാർത്തികേയൻ ഈ സിനിമയിൽ മേജർ മുകുന്ദ് വരദരാജനായി ജീവിച്ചു. അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണിതെന്നും രജനികാന്ത് വീഡിയോയിൽ പറഞ്ഞു. (തുടർന്ന് വായിക്കുക.)

5/6
 മുകുന്ദൻ എന്ന കഥാപാത്രത്തെ അദ്ദേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സായ് പല്ലവിയും നന്നായി അഭിനയിച്ചു. സിനിമകണ്ടു കഴിഞ്ഞപ്പോൾ‌ എൻെ കണ്ണുനീർ നിന്ത്രിക്കാൻ കഴിഞ്ഞില്ല. 'അമരൻ' എനിക്ക് അത്രത്തോളം അടുപ്പം തോന്നിയ ഒരു സിനിമയാണ്. കാരണം, എൻ്റെ രണ്ടാമത്തെ സഹോദരൻ 14 വർഷം പട്ടാളത്തിലായിരുന്നു. ചൈനയുദ്ധകാലത്ത് അദ്ദേഹം സൈന്യത്തിനൊപ്പം ഉണ്ടായിരുന്നു. എല്ലാവരും ഈ സിനിമ കാണണം. പട്ടാളക്കാർ എത്രമാത്രം കഷ്ടപ്പെടുന്നുവെന്ന് നമുക്കറിയാം. ഇത്തരമൊരു സിനിമ ചെയ്തതിന് സിനിമാ ടീമിന് എൻ്റെ ആത്മാർത്ഥമായ അഭിനന്ദനം. നമ്മളെല്ലാം ഇന്ത്യക്കാരനാണെന്ന ചിന്ത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6/6
 2014 ഏപ്രിൽ 25-ന് വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് അമരൻ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഷോപ്പിയനില്‍ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അല്‍ത്താഫ് വാനിയുൾപ്പെടെയുള്ള ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. പിന്നീട് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement