രമേഷ് പിഷാരടി സംസ്ഥാന സ്കൂൾ കലോത്സവ ചടങ്ങിന്‍റെ സമാപന സമ്മേളന വേദിയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് - 'രണ്ടു പ്രളയത്തെ പുല്ലു പോലെ നേരിട്ട നമുക്ക് ഈ മഴ ഒരു ചുക്കുമല്ല. കൃത്യസമയത്ത് എത്തിയത്, ഏകദേശം ഒരു കിലോമീറ്റർ മുമ്പ് തന്നെ നാട്ടുകാരും പൊലീസുകാരും എല്ലാം ഇങ്ങനെ ഒരു മഴ ഇവിടെ പെയ്യുന്നുണ്ടെന്ന് ഉള്ളതിന്‍റെ യാതൊരു ഭാവവും മുഖത്തില്ലാതെ തന്നെ ട്രാഫിക് കൺട്രോൾ ചെയ്തു കൊണ്ട് അവിടം തൊട്ട് ഇവിടം വരെ നിൽക്കുകയാണ്. വലിയ സന്തോഷം തോന്നുന്ന കാഴ്ചകളാണ്"