DDLJ @ 25 | 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗാ' 25 വർഷം പിന്നിടുമ്പോൾ ഷാരൂഖിനും കാജോളിനും ലണ്ടനിൽ ശില്പമുയരുന്നു
- Published by:user_57
- news18-malayalam
Last Updated:
Bronze statue of Shah Rukh Khan and Kajol to come up at London at the 25th anniversary of DDLJ | 'ദിൽവാലേ ദുൽഹനിയ ലേ ജായേംഗാ' 25 വർഷം പൂർത്തിയാക്കുമ്പോൾ രാജിനും സിമ്രാനും ലണ്ടനിൽ അനശ്വര പ്രണയ സാഫല്യം
advertisement
യഷ് രാജ് നിർമ്മിച്ച റൊമാന്റിക് കോമഡി ചിത്രം ഇന്ത്യൻ പ്രേക്ഷകരുടെ ഇടയിലെ കൾട്ട്-ക്ലാസിക് ചിത്രമായി പരിഗണിക്കപ്പെട്ടു പോരുന്നു. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം എന്ന സവിശേഷതയാണ് ഈ ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ വാർഷികത്തിൽ ഏറ്റവും അനുയോജ്യമായ ഒരു സ്മരണിക തന്നെയാണ് ഈ പ്രതിമയിലൂടെ സഫലമാവുക
advertisement
advertisement
പ്രതിമ ഉയരുന്ന ഇടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രേക്ഷകർക്ക് ഒരുപക്ഷെ അറിയാമായിരിക്കും. ഈ ചിത്രത്തിലെ ഒരു രംഗത്തിനു ഇതേ സ്ഥലം വേദിയായിട്ടുണ്ട്. നായകൻ രാജും, നായിക സിമ്രാനും ആദ്യമായി ഒന്നിച്ചു കടന്നുപോകുന്നത് ഈ വഴിയിലാണ്. ഇരുവരും അപരിചിതരായ കാലത്താണ് അത് സംഭവിച്ചതായി ചിത്രത്തിൽ പ്രതിപാദിക്കുന്നത്
advertisement
ശിൽപ്പം ഉയരുന്ന വാർത്തയറിഞ്ഞതും ആരാധകർ അതീവ സന്തോഷത്തിലാണ്. സോഷ്യൽ മീഡിയയിൽ ആഘോഷത്തിമിർപ്പിലാണ് ഇവർ. ലൈസസ്‌റ്റെർ സ്‌ക്വയർ ആദ്യമായി ലൊക്കേഷനാവുന്നതും ഈ ചിത്രത്തിലാണെന്ന പ്രത്യേകതയുമുണ്ട്. ആ നിമിഷം ഒരു വെങ്കല പ്രതിമയിലൂടെ എക്കാലത്തേക്കും അനശ്വരമാവുന്നതിൽ സന്തോഷമുണ്ടെന്ന് ഈ ശിൽപ്പത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ പറയുന്നു
advertisement