അമ്മ രാധികയുടെ പിറന്നാളിന് ആ കൈകൊണ്ട് മധുരം കഴിക്കുന്ന മകൻ. കഴിഞ്ഞ ദിവസം ഗോകുൽ സുരേഷ് ഗോപി പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഒപ്പം സന്തോഷത്തോടെ അച്ഛൻ സുരേഷ് ഗോപിയും. രാധികയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വന്ന ചുരുക്കം ചില ചിത്രങ്ങൾ ഇവിടെ കാണാം
2/ 8
മകനുൾപ്പെടെയുള്ളവർ ആർപ്പുവിളികൾ ഉയർത്തിയതിന് നടുവിലായിരുന്നു കേക്ക് മുറിക്കൽ. സുരേഷ് ഗോപി രാധികയ്ക്ക് കേക്ക് നൽകുന്ന ചിത്രം (തുടർന്ന് വായിക്കുക)
3/ 8
സുരേഷ് ഗോപിക്ക് മധുരം നൽകുന്ന രാധിക
4/ 8
ഗോകുൽ ഉൾപ്പെടെ അഞ്ച് മക്കളാണ് സുരേഷ് ഗോപി-രാധിക ദമ്പതികൾക്കുള്ളത്. മാധവ്, ഭാവന, ഭാഗ്യ, ലക്ഷ്മി എന്നിവരാണ് മറ്റു നാലുപേർ. ലക്ഷ്മിയുടെ ഓർമ്മയ്ക്കായാണ് സുരേഷ് ഗോപി തൃശൂർ മെഡിക്കൽ കോളേജിലെ ഒരു വാർഡ് ഏറ്റെടുത്ത് ഓക്സിജൻ വിതരണം ഉറപ്പാക്കിയത്
5/ 8
പിറന്നാളിന് വീട്ടിലെ മറ്റൊരു പ്രധാനപ്പെട്ടയാൾ കൂടി പങ്കെടുത്തു. പിറന്നാൾ കേക്കിന്റെ ഒരു ഭാഗം പ്രിയപ്പെട്ട പെറ്റ് ഡോഗിനും കൂടിയുള്ളതാണ്
6/ 8
ആദ്യമായി അച്ഛനും മകനും ഒന്നിച്ചഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പൻ' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയും മകനും ഒന്നിച്ചഭിനയിക്കുന്നുണ്ട്
7/ 8
ഗോകുൽ, മാധവ്, ഭാവന, ഭാഗ്യ എന്നിവരുടെ കുട്ടിക്കാല ചിത്രം
8/ 8
അഹാനയുടെ അനുജത്തി ദിയയുടെ അഞ്ചാം പിറന്നാളിന് പങ്കെടുത്ത സുരേഷ് ഗോപിയുടെ മക്കളുടെ കുട്ടിക്കാല ചിത്രം