തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു; മലയാളികൾക്കും പരിചിതനായ താരം
- Published by:Rajesh V
- news18-malayalam
Last Updated:
കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രം അവതരിപ്പിച്ചതിലൂടെ മലയാളികൾക്കിടയിലും ശ്രദ്ധേയനാണ്
advertisement
advertisement
തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജംഗ്ഷൻ (2002), സിങ്കാര ചെന്നൈ (2004), പൊൻ മേഘലൈ (2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സൊലൈ (2009), തുപ്പാക്കി (2012), അഞ്ചാൻ (2014) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രം അവതരിപ്പിച്ചതിലൂടെ മലയാളികൾക്കിടയിലും ശ്രദ്ധേയനാണ് അഭിനയ്.
advertisement
വിജയിയുടെ 'തുപ്പാക്കി' എന്ന സിനിമയിലെ വിദ്യുത് ജമാല്‍ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് ശബ്ദം നൽകിയതും അദ്ദേഹമായിരുന്നു. ഒരു ഘട്ടത്തിൽ സിനിമയിൽ അവസരങ്ങൾ ഇല്ലാതാവുകയും വരുമാനമില്ലാതെ ബുദ്ധിമുട്ടിലാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ, കരൾ കാൻസർ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം, ആശ്രിതരില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെന്നും സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു.
advertisement
അദ്ദേഹത്തിൻ്റെ ചികിത്സാച്ചെലവിനായി കെപിവൈ ബാല, നടൻ ധനുഷ് എന്നിവരുൾപ്പെടെയുള്ളവർ പണം നൽകി സഹായിച്ചിരുന്നു. അഭിനയിക്ക് നടൻ ധനുഷ് 5 ലക്ഷം രൂപയും, കെപിവൈ ബാല 1 ലക്ഷം രൂപയും സാമ്പത്തിക സഹായം നൽകിയിരുന്നു. ഇതിനിടെയാണ് ചെന്നൈ രംഗരാജപുരത്തെ വസതിയിൽ വെച്ച് അഭിനയ് അന്തരിച്ചത്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ സിനിമാ രംഗത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
advertisement
അഭിനേയിക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം നടൻ വിജയ് മുത്തു മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്: "നടൻ അഭിനയിയുടെ ബന്ധുക്കൾ ആരും ഇതുവരെ എത്തിയിട്ടില്ല, അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. അവർ എവിടെയാണെങ്കിലും വിവരം അറിഞ്ഞ് വരികയാണെങ്കിൽ നന്നായിരിക്കും. ഞങ്ങൾക്കിപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ല. അദ്ദേഹത്തിന് വേണ്ടി താരങ്ങളുടെ സംഘടന കൂടെ നിൽക്കും. ഞങ്ങളെപ്പോലുള്ള കുറച്ച് നല്ല ആളുകളെ അദ്ദേഹം സമ്പാദിച്ചാണ് യാത്രയായത്." അഭിനയിയുടെ ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് വടപഴനി എവിഎം ശ്മശാനത്തിൽ സംസ്കരിക്കും.


