ജീവിത്തിലെ ഏറ്റവും സന്തോകരമായ വാര്‍ത്ത ആരാധകരോടും സുഹൃത്തുക്കളോടും പങ്കുവെച്ച് സംവിധായകന്‍ അറ്റലി. താനും ഭാര്യ പ്രിയയും അച്ഛനമ്മമാരാകാന്‍ പോകുന്നു എന്ന വിവരമാണ് അറ്റലി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുള്ളത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ആവശ്യപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് അറ്റ്ലി ഇക്കാര്യം പറഞ്ഞത്.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സംവിധാന സഹായായി ആരംഭിച്ച് പിന്നീട് സൂപ്പര്‍ താരങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായി അറ്റ്ലി മാറിയതിന് പിന്നില്‍ ഭാര്യ പ്രിയയുടെ പിന്തുണയും ഉണ്ടായിരുന്നു. വിവാഹിതരായി ആദ്യ നാളുകളില്‍ നിറത്തെ ചൊല്ലി മാരക സൈബര്‍ ആക്രമണമാണ് അറ്റ്ലി നേരിട്ടിരുന്നത്.