ഇവളെ കെട്ടിയപ്പോഴേ അമ്മായിയമ്മ പറഞ്ഞതാ; അതുപോലെ സംഭവിച്ചു: അക്ഷയ് കുമാർ ഭാര്യ ട്വിങ്കിളിനെ കുറിച്ച്

Last Updated:
ഒരു പൊതുസുഹൃത്തിന്റെ പാർട്ടിയിൽ വച്ചാണ് അക്ഷയ് ആദ്യമായി ട്വിങ്കിളിനെ കണ്ടുമുട്ടുന്നത്. അവിടെ വച്ച് അവർ പരിചയപ്പെട്ടു
1/6
ഇന്ത്യൻ സിനിമയിലെ രണ്ട് താരങ്ങൾ. ഒരാൾ താരകുടുംബത്തിന്റെ പിൻബലത്തിൽ സിനിമയിൽ എത്തിയെങ്കിൽ, മറ്റെയാൾ കഠിനാധ്വാനത്തിലൂടെ ചലച്ചിത്ര മേഖലയിൽ തനിക്കൊരിടം നേടിയ നടനാണ്. ആ നടനാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന പ്രശസ്ത താരങ്ങളായ രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മൂത്തമകൾ. തന്റെ കുട്ടിക്കാലത്തു തന്നെ അച്ഛനമ്മമാർ വേർപിരിഞ്ഞുവെങ്കിലും, ട്വിങ്കിൾ ഖന്ന അമ്മ ഡിംപിളിന്റെ തണലിൽ വളർന്നു. മുതിർന്നപ്പോൾ കുടുംബ പാരമ്പര്യം പേറി ട്വിങ്കിൾ സിനിമാ പ്രവേശം നടത്തുകയും ചെയ്തു
ഇന്ത്യൻ സിനിമയിലെ രണ്ട് താരങ്ങൾ. ഒരാൾ താരകുടുംബത്തിന്റെ പിൻബലത്തിൽ സിനിമയിൽ എത്തിയെങ്കിൽ, മറ്റെയാൾ കഠിനാധ്വാനത്തിലൂടെ ചലച്ചിത്ര മേഖലയിൽ തനിക്കൊരിടം നേടിയ നടനാണ്. ആ നടനാണ് അക്ഷയ് കുമാർ (Akshay Kumar). അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിൾ ഖന്ന (Twinkle Khanna) പ്രശസ്ത താരങ്ങളായ രാജേഷ് ഖന്നയുടെയും ഡിംപിൾ കപാഡിയയുടെയും മൂത്തമകൾ. തന്റെ കുട്ടിക്കാലത്തു തന്നെ അച്ഛനമ്മമാർ വേർപിരിഞ്ഞുവെങ്കിലും, ട്വിങ്കിൾ ഖന്ന അമ്മ ഡിംപിളിന്റെ തണലിൽ വളർന്നു. മുതിർന്നപ്പോൾ കുടുംബ പാരമ്പര്യം പേറി ട്വിങ്കിൾ സിനിമാ പ്രവേശം നടത്തുകയും ചെയ്തു
advertisement
2/6
ഒരു പൊതുസുഹൃത്തിന്റെ പാർട്ടിയിൽ വച്ചാണ് അക്ഷയ് ആദ്യമായി ട്വിങ്കിളിനെ കണ്ടുമുട്ടുന്നത്. അവിടെ വച്ച് അവർ പരിചയപ്പെട്ടു. പിന്നീട് അവരുടെ ചിത്രമായ 'ഇന്റർനാഷണൽ ഖിലാഡി'യുടെ ഷൂട്ടിംഗ് സമയം, അവർ പരസ്പരം പ്രണയത്തിലായി. കുറച്ചുകാലത്തെ പരിചയത്തിനൊടുവിൽ അക്ഷയ് കുമാർ ട്വിങ്കിൾ ഖന്നയെ 2001 ജനുവരി 17ന് വിവാഹം ചെയ്തു. വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു അക്ഷയ് കുമാർ- ട്വിങ്കിൾ ഖന്നമാരുടേത്. ഇന്നിവർ ആരവ് എന്ന മകന്റെയും നിതാര എന്ന മകളുടെയും മാതാപിതാക്കളാണ് (തുടർന്ന് വായിക്കുക)

3/6
വിവാഹത്തോടെ പൂർണമായും സിനിമ ഉപേക്ഷിക്കുന്ന നടിമാരുടെ പട്ടികയിലേക്ക് ട്വിങ്കിൾ ഖന്നയുടെ പേരും എഴുതിച്ചേർത്തു. അമ്മ ഡിംപിൾ വിവാഹത്തോടെ അങ്ങനെയൊരു തീരുമാനം എടുത്തെങ്കിലും, അധികകാലം അവർക്കാ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ സാധിച്ചില്ല. വിവാഹമോചനത്തിന് ശേഷം അവർ അഭിനയജീവിതം തുടർന്നു. അടുത്തിടെ 'ടൂ മച്ച് വിത്ത് കജോൾ ആൻഡ് ട്വിങ്കിൾ' എന്ന പരിപാടിയിലൂടെ ട്വിങ്കിൾ ഖന്ന അവതാരകയുടെ രൂപത്തിൽ ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. ഇതിൽ ഒട്ടുമിക്ക മുൻനിര താരങ്ങളും അതിഥികളായി പങ്കെടുത്തു

4/6
ഇതിനിടയിൽ ട്വിങ്കിൾ എഴുത്തുകാരിയുടെ റോളിലും തിളങ്ങി. വളരെ മികച്ച ഹ്യൂമർ സെൻസുള്ള എഴുത്തുകൾ പുസ്തകരൂപത്തിൽ പുറത്തിറക്കാൻ ട്വിങ്കിൾ ഖന്നയ്ക്ക് ഇത്രയും വർഷങ്ങൾ കൊണ്ട് സാധ്യമായി. ഇംഗ്ലീഷ് ഭാഷയിലാണ് ട്വിങ്കിൾ ഖന്നയുടെ രചനകൾ. അതേസമയം, അക്ഷയ് കുമാറിന് ഇനിയും നിരവധി ചിത്രങ്ങൾ വരാനിരിക്കുന്നു. 'ഹൈവാൻ', 'വെൽകം ടു ദി ജംഗിൾ', 'ഹേരാ ഫെറി 3' പോലുള്ള ചിത്രങ്ങൾ അക്ഷയ് കുമാറിന്റേതായി വരാൻ പോകുന്നു. ഇന്നിപ്പോൾ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹം കഴിച്ചിട്ട് 25 വർഷങ്ങൾ പൂർത്തിയാവുന്നു

5/6
ഈ വിവാഹവാർഷിക ദിനത്തിൽ ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്ത ദിവസം അമ്മായിയമ്മ ഡിംപിൾ നൽകിയ 'താക്കീത്' എന്തായിരുന്നു എന്ന് അക്ഷയ് കുമാർ ഓർക്കുന്നു.
ഈ വിവാഹവാർഷിക ദിനത്തിൽ ട്വിങ്കിൾ ഖന്നയെ വിവാഹം ചെയ്ത ദിവസം അമ്മായിയമ്മ ഡിംപിൾ നൽകിയ 'താക്കീത്' എന്തായിരുന്നു എന്ന് അക്ഷയ് കുമാർ ഓർക്കുന്നു. "മോനേ, ഏറ്റവും വിചിത്രമായ സാഹചര്യങ്ങളിൽ പൊട്ടിച്ചിരിക്കാൻ ഒരുങ്ങിക്കോളൂ. അവൾ അങ്ങനെ തന്നെ ചെയ്തിരിക്കും. ഇപ്പോൾ 25 വർഷമായി. എനിക്കറിയാം, എന്റെ അമ്മായിയമ്മ ഒരിക്കലും കള്ളം പറയില്ല എന്ന്. അവരുടെ മകൾ ഒരിക്കലും നേരെ നടക്കില്ല. പകരം അവൾ ജീവിതകാലം മുഴുവൻ ഡാൻസ് ചെയ്യാൻ ആഗ്രഹിക്കുന്നു," അക്ഷയ് കുമാർ ക്യാപ്‌ഷനായി കുറിച്ചു
advertisement
6/6
 "ആദ്യദിവസം മുതൽ ഇരുപത്തിയഞ്ചാം വർഷം വരെ, എന്നെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, ചിലപ്പോഴൊക്കെ അൽപ്പം ഉത്കണ്ഠാകുലനാക്കുകയും ചെയ്യുന്ന എന്റെ ഭാര്യയ്ക്ക് ആശംസകൾ," എന്ന് അക്ഷയ് കുമാർ. ഒരു തൈഹൈ സ്ലിറ്റ് വേഷം ധരിച്ച് നൃത്തം ചെയ്തുകൊണ്ട് വരുന്ന ട്വിങ്കിൾ ഖന്നയുടെ വീഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ടാണ് അക്ഷയ് കുമാർ തങ്ങൾക്ക് തന്നെ വിവാഹവാർഷികം ആശംസിച്ചത്. ഡിംപിൾ പറഞ്ഞതുപോലെ തന്നെ അവരുടെ മകൾ നിനച്ചിരിക്കാതെ നൃത്തം ചെയ്തുവരുന്ന ഒരു വീഡിയോ ക്ലിപ്പ് ആണ് അക്ഷയ് കുമാർ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇതിന്റെ പിന്നണിയിൽ ഉഷ ഉതുപ്പ് പാടുന്ന റമ്പാ ഹോ ഹോ... എന്ന ഗാനശകലവും കേൾക്കാം

വൈറ്റ് കോളർ ഭീകരവാദം: അൽ ഫലാ യൂണിവേഴ്സിറ്റിയുടെ 140 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

  • ഹരിയാനയിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുടെ 140 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.

  • ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട വൈറ്റ് കോളർ ഭീകരവാദത്തിൽ സർവകലാശാല കേന്ദ്രമായി.

  • കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ അംഗീകാരം, ഭീകര സെൽ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ആരോപണം.

View All
advertisement