മേരെ മെഹ്ബൂബ് ഗാനത്തിലെ തൃപ്തി ദിമ്രിയുടെ നൃത്ത ചുവടുകൾക്ക് ട്രോൾ; മറുപടിയുമായി താരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്തോ-വെസ്റ്റേൺ വസ്ത്രത്തിൽ ഗ്ലാമറസായാണ് താരം ഗാന രംഗത്തിൽ എത്തുന്നത്
advertisement
സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ഒരാഴ്ച മുൻപാണ് തൃപ്തി അഭിനയിച്ച, ചിത്രത്തിലെ മെരെ മെഹ്ബൂബ് എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഇന്തോ-വെസ്റ്റേൺ വസ്ത്രത്തിൽ ഗ്ലാമറസായാണ് താരം ഗാന രംഗത്തിൽ നൃത്തം ചെയ്യുന്നത്. എന്നാൽ ഗാന രംത്തിൽ താരത്തിന്റെ നൃത്തച്ചുവടുകളെ ട്രോളി ചിലർ രംഗത്തെത്തിയിരിക്കുകയാണ്. വിമർശനങ്ങൾക്കുംട്രോളുകൾക്കും മറുപടിയുമായി തൃപ്തിയും ഇപ്പോൾ രംഗത്തെത്തി.
advertisement
ഒരാൾക്ക് എല്ലാകാര്യത്തിലും നല്ലതായിരക്കാൻ കഴിയില്ലെന്നും എന്നാൽ ശ്രമിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ട്രോളുകൾക്ക് മറുപടിയായി തൃപ്തി പറയുന്നത്. 'എനിക്ക് എല്ലാം ചെയ്യണമെന്ന് താത്പര്യമുണ്ട്.പക്ഷേ എല്ലാവർക്കും എല്ലാ കാര്യത്തിലും നല്ലതാകാൻ കഴിയില്ല. അതെന്റെ ആദ്യത്തെ ഡാൻസ് നമ്പർ ആയിരുന്നു, മുൻപ് ഇങ്ങനെ ഒന്ന് ചെയ്തട്ടില്ല. പക്ഷേ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചു' തൃപ്തി പറയുന്നു.
advertisement
ഇങ്ങനെ ഒരു പ്രതികരണം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പക്ഷേ കുഴപ്പമില്ല ഇത് എല്ലാവർക്കും സംഭവിക്കാവുന്നതാണെന്നും തൃപ്തി പറഞ്ഞു. ആളുകൾക്ക് ഇഷ്ടമല്ലാത്തതും ഇഷ്ടമാകുന്നതുമായ കാര്യങ്ങൾ ഉണ്ടാകും. എന്നു കരുതി പരീക്ഷണങ്ങൾ നിറുത്തണമെന്ന് അതിനർത്ഥമില്ല. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോടായിരുന്നു തൃപ്തിയുടെ പ്രതികരണം
advertisement
ഒരു അഭിനേതാവെന്ന നിലയിലുള്ള തൻ്റെ യാത്രയെക്കുറിച്ചും കഴിവുകൾ വൈവിധ്യവത്കരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും തൃപ്തി സംസാരിച്ചു. ഒരു അഭിനേതാവെന്ന നിലയിൽ താൻ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നു എന്നും താരം പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന വിക്കി വിദ്യ കാ വോ വാലാ വീഡിയോ എന്ന ചിത്രത്തിൽ രാജ് കുമാർ റാവു ആണ് നായകൻ. രാജ് ഷാൻദിൽയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജ യ് റാസ്, മല്ലിക ഷെരാവത്, അർച്ചന പുരൺ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ