Ali Akbar | അലി അക്ബറിന്റെ പുതിയ പേരിനു പിന്നിലെ കാരണം ഇതാണ്

Last Updated:
Why Ali Akbar changed his name to Ram Singh | മതം ഉപേക്ഷിച്ചതിന് ശേഷം സ്വീകരിച്ച പേര് തിരഞ്ഞെടുക്കാനുള്ള കാരണത്തെപ്പറ്റി അലി അക്ബർ
1/6
 സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ (Bipin Rawat) ദാരുണമായ മരണം സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവരുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഇസ്‌ലാം മതം വിടുകയാണെന്ന് സംവിധായകൻ അലി അക്ബർ (Ali Akbar) അറിയിച്ചിരുന്നു. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്ബർ ഇക്കാര്യം അറിയിച്ചത്

advertisement
2/6
 ഭാര്യയുമായി ചർച്ച ചെയ്ത ശേഷമാണ് ഇസ്ലാം മതം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അക്ബർ പറഞ്ഞു. "ഞാൻ ജനിച്ച വസ്ത്രം ഞാൻ വലിച്ചെറിയുന്നു," അദ്ദേഹം പറഞ്ഞു. 20 ലധികം സിനിമകൾ സംവിധാനം ചെയ്ത 58 കാരനായ അക്ബർ, 1988 ലെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതോടെ പ്രശസ്തനായി മാറുകയായിരുന്നു. എന്നാൽ മതം ഉപേക്ഷിച്ചതിനൊപ്പം തന്റെ പേരും അദ്ദേഹം മാറ്റിയിട്ടുണ്ട്. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു (തുടർന്ന് വായിക്കുക)

3/6
 മലബാർ കലാപത്തെയും കൂട്ടക്കൊലയെയും ആസ്പദമാക്കി '1921; പുഴ മുതൽ പുഴ വരെ' എന്ന സിനിമയാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും ഭാര്യയും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ആഹ്ലാദത്തിൽ മുഴുകിയവരെ വിമർശിച്ച് അക്ബർ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

4/6
 രാം സിംഗ് എന്ന പേരിൽ അറിയപ്പെടുമെന്നും അക്ബർ പറഞ്ഞു. "കേരളത്തിന്റെ സംസ്കാരം മുറുകെപ്പിടിച്ചുകൊണ്ട് കൊല്ലപ്പെട്ട ആളാണ് രാമസിംഹൻ... ഇനി അലി അക്ബറിനെ രാം സിംഗ് എന്ന് വിളിക്കും. അതാണ് ഏറ്റവും നല്ല പേര്, ”അദ്ദേഹം പറഞ്ഞു

5/6
 ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗങ്ങളായ രാമസിംഹൻ, സഹോദരൻ ദയാസിംഹൻ അഥവാ നരസിംഹൻ, ദയാസിംഹന്റെ ഭാര്യ കമല എന്നിവർ 1947 ഓഗസ്റ്റ് 2-ന് കൊല്ലപ്പെട്ടിരുന്നു. ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത തീരുമാനമാണ് മരണത്തിന് കാരണമെന്ന് ആരോപണമുണ്ട്

6/6
 ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അലി അക്ബർ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒക്ടോബറിൽ സ്ഥാനം രാജിവച്ചിരുന്നു

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി

  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement