ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. രണ്ടു മാസത്തിനു ശേഷം ആദ്യമായി ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെ യായി. ഏകദേശം 63 ദിവസത്തിനു ശേഷം ആദ്യമായി രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ ഓഗസ്റ്റ് 22നാണ് ഇതിനുമുമ്പ് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴു ലക്ഷത്തിന് (6,97,330) താഴെയായിരുന്നത്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 6,95,509 പേരാണ്. ആകെ രോഗബാധിതരുടെ 8.96% മാത്രമാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 73,979 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 54,366 പേര്‍ക്കാണ്. ദേശീയ രോഗമുക്തി നിരക്ക് 89.53 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് കുറഞ്ഞ് 1.51% ആയി. 24 സംസ്ഥാനങ്ങളില്‍ / കേന്ദ്രഭരണപ്രദേശങ്ങളില്‍ ചികിത്സയിലുള്ളവര്‍ 20,000-ല്‍ താഴെ ആളുകൾ മാത്രമാണ്.