INS Vikrant | 14 ഡെക്കുകളിലായി 59 മീറ്റർ ഉയരം; 2,300-ലധികം കമ്പാർട്ടുമെന്റുകൾ; ചിത്രങ്ങളിൽ INS വിക്രാന്ത്
- Published by:Naseeba TC
- news18-malayalam
Last Updated:
കൊച്ചി ലുലു ഹൈപ്പർമാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം വരും ഈ വിമാനവാഹിനി കപ്പലിന്.
advertisement
advertisement
advertisement
42,800 ടൺ ഭാരമുള്ള വിക്രാന്തിന് 30 വിമാനങ്ങൾ വഹിക്കാനും ഏകദേശം 1,600 ജീവനക്കാരെ ഉൾക്കൊള്ളാനും കഴിയും. കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം, ഇലക്‌ട്രോണിക് വാർഫെയർ സ്യൂട്ട്, ഡാറ്റ നെറ്റ്‌വർക്ക്, ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.(Image via News18 Hindi)
advertisement
262 മീറ്റർ വരെ നീളമുള്ള ഐഎൻഎസ് വിക്രാന്തിന് രണ്ട് ഫുട്ബോൾ മൈതാനങ്ങളേക്കാൾ നീളവും 62 മീറ്റർ വീതിയും ഉണ്ട്. 14 ഡെക്കുകളിലായി 59 മീറ്റർ ഉയരമുള്ള ഈ കപ്പലിൽ 2,300-ലധികം കമ്പാർട്ടുമെന്റുകൾ ഉണ്ട്. 1,600 പേരടങ്ങിയ ക്രൂവിനെ ഉൾക്കൊള്ളാനും സാധിക്കും. വനിതാ ഓഫീസർമാർക്ക് പ്രത്യേക ക്യാബിനുകൾ ഉണ്ട്.(Image via News18 Hindi)
advertisement
advertisement
advertisement
കപ്പലിൽ 150 കിലോമീറ്റർ പൈപ്പുകളും 2,000 വാൽവുകളും ഹൾ ബോട്ടുകളും, എയർ കണ്ടീഷനിംഗ്, റഫ്രിജറേഷൻ പ്ലാന്റുകൾ, സ്റ്റിയറിംഗ് ഗിയർ എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങളും ഉണ്ട്. ദിവസേന നാല് ലക്ഷം ലിറ്റർ ശുദ്ധജലമാണ് ഇതിൽ ഉത്പാദിപ്പിക്കുക. അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് ആണ് ഐഎൻഎസ് വിക്രാന്തിന്റെ മറ്റൊരു പ്രത്യേകത.(Twitter Image)
advertisement
28 നോട്ടിക്കൽ മൈൽ വരെ പരമാവധി വേഗം ആർജിക്കാവുന്നതാണ് കപ്പൽ. അഥവാ 52 കിലോമീറ്റർ വരെ വേഗം കൈക്കൊള്ളാൻ കഴിയും ഈ വിമാനവാഹിനിക്ക്. എൻഡുറൻസ് അഥവാ നിർത്താതെ പരമാവധി സഞ്ചരിക്കാനുള്ള ശേഷിയാണ് വിമാനവാഹിനികളുടെ കരുത്ത് അളക്കാനുള്ള പ്രധാന മാനദണ്ഡം. 14,000 ആണ് വിക്രാന്തിന്റെ എൻഡുറൻസ്. കടലിൽ ഒറ്റയടിക്കു പോകാവുന്ന ദൂരമാണിത്.(Twitter Image)
advertisement
advertisement