Modi@8: മയിൽ തൊപ്പി മുതൽ വർണ്ണാഭമായ പഗ്ഡികൾ - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിരോവസ്ത്രങ്ങൾ
ആകർഷകമായ ശിരോവസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ വാർത്തകളിൽ നിരവധി തവണ ഇടംനേടിയ ആളആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തിയിട്ട് മെയ് 26 ന് എട്ട് വർഷം തികയുമ്പോൾ, കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമന്ത്രി ധരിച്ച ചില വ്യത്യസ്തതയാർന്ന ശിരോവസ്ത്രങ്ങൾ ഇതാ.
വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയിൽ 2014 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിൽ പ്രധാനമന്ത്രി അസമിന്റെ പരമ്പരാഗത തൊപ്പിയായ ജാപ്പി ധരിക്കുന്നു. (ചിത്രം: റോയിട്ടേഴ്‌സ്)
2/ 8
2014-ൽ റൂർക്കേലയിൽ നടന്ന ഒരു റാലിയിൽ മോദി മുകളിൽ മയിലിന്റെ ആകൃതിയിലുള്ള വെള്ളി ആഭരണങ്ങൾ പോലെയുള്ള തലപ്പാവ് ധരിച്ച് അനുയായികളെ അഭിവാദ്യം ചെയ്യുന്നു. (ചിത്രം: Twitter/@narendramodi)
3/ 8
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്കിൽ നടന്ന ലംഗറിൽ പ്രധാനമന്ത്രി മോദി വ്യത്യസ്തതയാർന്ന തലപ്പാവ് ധരിച്ച് പങ്കെടുത്തപ്പോൾ. (ചിത്രം: Twitter/@narendramodi)
4/ 8
2018ൽ നാഗാലാൻഡ് സന്ദർശനവേളയിൽ മോദി പരമ്പരാഗത തലപ്പാവ് ധരിച്ച് വേദിയിൽ എത്തിയപ്പോൾ. (ചിത്രം: Twitter/@narendramodi)
5/ 8
ലഡാക്ക് സന്ദർശന വേളയിൽ മോദി പരമ്പരാഗത ലഡാക്കി വസ്ത്രമായ ഗോഞ്ചയ്‌ക്കൊപ്പം തലകീഴായ വശത്തെ ഫ്ലാപ്പുകളുള്ള പരമ്പരാഗത ലഡാക്കി തൊപ്പി ധരിച്ചപ്പോൾ. (ചിത്രം: Twitter/@narendramodi)
6/ 8
ഡൽഹിയിൽ ദസറ ആഘോഷത്തിനിടെ പ്രധാനമന്ത്രി പരമ്പരാഗത പഗ്ഡി ധരിച്ചു. (ചിത്രം: pmindia.gov.in)
7/ 8
2019-ൽ ഡൽഹി സന്ദർശന വേളയിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ മോദിക്ക് സമ്മാനിച്ച ഹിമാചലി തൊപ്പിയാണ് മോദി അണിഞ്ഞത്. (ചിത്രം: pmindia.gov.in)
8/ 8
2020 ജനുവരി 2 ന് ബംഗളൂരു സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പരമ്പരാഗത തലപ്പാവ് ധരിച്ചു. വിമാനത്താവളത്തിൽ അദ്ദേഹത്തെ അന്നത്തെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ സ്വീകരിച്ചു. (ചിത്രം: pmindia.gov.in)