ഇളയരാജയ്ക്കും ഉമയാൾപുരത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ചടങ്ങിനായി തമിഴ്നാട്ടിൽ എത്തിയ പ്രധാനമന്ത്രിയെ മധുര വിമാനത്താവളത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്വീകരിച്ചു. പൊന്നിയിൻ സെൽവൻ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു
'ഇസൈജ്ഞാനി' എന്ന പേരിൽ അറിയപ്പെടുന്ന രാജ്യം കണ്ട മികച്ച സംഗീതജ്ഞരിലൊരാളായ ഇളയരാജയ്ക്ക് ഓണററി ഡോക്ടറേറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഡിണ്ടിഗലില ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാംമത് ബിരുദദാന ചടങ്ങിലാണ് ഇളയരാജ ആദരം ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തമിഴ്നാട് ഗവർണർ ആർ എൻ രവി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. അടുത്തിടെയാണ് ഇളയരാജ രാജ്യസഭയിലെ ഓണററി അംഗമായത്.
advertisement
മൃദംഗ വിദ്വാൻ ഉമയാൾപുരം കെ ശിവരാമനും പ്രധാനമന്ത്രി ഡോക്ടറേറ്റ് സമ്മാനിച്ചു. ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. ഇന്നത്തെ പല വെല്ലുവിളികൾക്കും ഉള്ള ഉത്തരം മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ഉണ്ടെന്നും ഗ്രാമവികസനത്തെക്കുറിച്ചുള്ള താങ്ങളുടെ കാഴ്ചപ്പാട് ഗാന്ധി ആശയങ്ങളുടെ പ്രചോദനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ കോഴ്സ് പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുകയും ചെയ്തു.
advertisement
മഹാത്മാഗാന്ധിയുടെ സ്വാശ്രയ ആശയങ്ങളാണ് സർക്കാരിന്റെ ആത്മനിർഭർ ഭാരത് ലക്ഷ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധി ഉൾപ്പെടെയുള്ള ആധുനിക വെല്ലുവിളികൾക്ക് മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് ഉത്തരമുണ്ടെന്നും 'ആത്മനിർഭർ ഭാരത്' എന്ന സ്വാശ്രയ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന് പ്രചോദനം ലഭിച്ചത് ഗാന്ധിജിയിൽ നിന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
ചടങ്ങിനായി തമിഴ്നാട്ടിൽ എത്തിയ പ്രധാനമന്ത്രിയെ മധുര വിമാനത്താവളത്തിലെത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സ്വീകരിച്ചത്. പൊന്നിയിൻ സെൽവൻ നോവലിന്റെ ഇംഗ്ലീഷ് വിവർത്തനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. മധുരയിൽ നിന്നും ഹെലിക്കോപ്റ്ററിൽ ചിന്നാലപ്പെട്ടിയിലെത്തിയ പ്രധാനമന്ത്രി കാർ മാർഗം ഗാന്ധിഗ്രാമിലെത്തി
advertisement
ഖാദി വളരെക്കാലം അവഗണിക്കപ്പെട്ട ഒന്നാണ്. എന്നാൽ ‘ഖാദി രാജ്യത്തിനായി' എന്ന ആശയത്തിൽ നിന്ന് 'ഖാദി ഫാഷനായി' എന്ന ആശയത്തിലേയ്ക്ക് മാറിയതോടെ അത് വളരെ ജനപ്രിയമായിത്തീർന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഖാദി വിൽപ്പനയിൽ 300% വർദ്ധനവുണ്ടാകുകയും ചെയ്തു, മോദി ചൂണ്ടിക്കാട്ടി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ട്.- പ്രധാനമന്ത്രി പറഞ്ഞു.
advertisement
advertisement
advertisement