അൻവർ ഡിഎംകെയിലേക്ക്? ചെന്നൈയിലെത്തി നേതാക്കളുമായി ചർച്ച നടത്തി; ലക്ഷ്യം ഇന്ത്യ മുന്നണിയെന്ന് സൂചന

Last Updated:
ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തിൽ ബാലാജി വഴിയാണ് പി വി അൻവർ, ഡിഎംകെയുമായി ഒരു ബന്ധത്തിന് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
1/5
 വിവാദങ്ങളെ തുടർന്ന് എൽഡിഎഫ് വിട്ട പി.വി അൻവർ എം.എൽ.എ ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. ഡിഎംകെയിലൂടെ ഇന്ത്യ മുന്നണിയാ‌ണ് അൻവർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

advertisement
2/5
 ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തിൽ ബാലാജി വഴിയാണ് പി വി അൻവർ ഡിഎംകെയുമായി ഒരു ബന്ധത്തിന് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അൻവർ ഡിഎംകെയിലേക്ക് ലയിക്കാനുള്ള സാധ്യത കുറവാണ്.

3/5
 ഒരു പാർട്ടി രൂപീകരിച്ചതിനു ശേഷം, ഡിഎംകെയുമായി സഹകരിക്കാനാണ് കൂടുതൽ സാധ്യത. കൂടിക്കാഴ്ചയിൽ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എം.എം.അബ്ദുള്ളയും പങ്കെടുത്തിരുന്നു.

4/5
 ശനിയാഴ്ച പുലർച്ചെയാണ് പി.വി അൻവർ ചെന്നൈയിലേക്ക് പോയത്. ഞായറാഴ്ച വൈകിട്ട് വിളിച്ചുചേർത്തിരിക്കുന്ന പൊതുയോ​ഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

5/5
 മുസ്ലീം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് തലയ്ക്ക് പരിക്ക്
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് പരിക്ക്
  • മാരിയോ ജോസഫ് ജിജിയെ മര്‍ദിച്ചെന്ന പരാതിയിൽ പോലീസ് കേസ് എടുത്തു.

  • വഴക്കിനിടെ മാരിയോ ജോസഫ് സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്കടിച്ചു.

  • ജിജിയുടെ 70,000 രൂപയുടെ മൊബൈൽ നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.

View All
advertisement