Sithara | വയസ് 50; അവിവാഹിതയായി തുടരുന്ന സിതാര; കാരണം അന്വേഷിച്ചവർക്ക് താരം നൽകിയ മറുപടി

Last Updated:
വടിവേലു, ഫഹദ് ഫാസിൽ ചിത്രം 'മാരീസനിൽ' സിതാര വടിവേലുവിന്റെ നായികയായി അഭിനയിച്ചിരുന്നു
1/6
മഴവിൽക്കാവടിയിലെ അമ്മിണികുട്ടി. കാലമെത്ര കഴിഞ്ഞാലും സിതാരയ്ക്ക് (Sithara) പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്. ജയറാമിന്റെ നായികയായി ഫുൾ പാവാടയും ജാക്കറ്റും ധരിച്ച് പ്രണയം കനവ് കാണുന്ന നാട്ടിൻപുറത്തെ സുന്ദരിക്കുട്ടി. മുറച്ചെറുക്കന് വിവാഹം ചെയ്തു കൊടുക്കാൻ തടസമായി നിൽക്കുന്ന അവളുടെ അച്ഛനും കൂട്ടരും. ഉപാധികളില്ലാത്ത പ്രണയത്തിന് അന്നും ഇന്നും ഉത്തമമാതൃകയായി നിലകൊള്ളുന്ന ചിത്രമാണിത്. ആ നായിക അൻപത് വയസ് തികഞ്ഞിട്ടും ഇന്നും അവിവാഹിതയാണ്. അടുത്തിടെ റിലീസ് ചെയ്ത വടിവേലു, ഫഹദ് ഫാസിൽ ചിത്രം 'മാരീസനിൽ' സിതാര വടിവേലുവിന്റെ നായികയായി അഭിനയിച്ചു

advertisement
2/6
'കാവേരി' എന്ന മലയാള സിനിമയിലൂടെയായിരുന്നു സിതാരയുടെ സിനിമാ പ്രവേശം. 1986ലെ ഈ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വേഷമിട്ടിരുന്നു. അന്നുതൊട്ടിന്നു വരെ സിതാരയുടേതായി ഒരു സിനിമ ഇറങ്ങാതെ വർഷങ്ങൾ തുച്ഛം. മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും കന്നഡയിലും സിതാര അഭിനിയിച്ചിട്ടുണ്ട്. വർഷങ്ങളായി സിതാര ടി.വി. സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഈ വർഷങ്ങൾക്കുള്ളിൽ സിതാര അവതരിപ്പിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
'കാവേരി' എന്ന മലയാള സിനിമയിലൂടെയായിരുന്നു സിതാരയുടെ സിനിമാ പ്രവേശം. 1986ലെ ഈ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വേഷമിട്ടിരുന്നു. അന്നുതൊട്ടിന്നു വരെ സിതാരയുടേതായി ഒരു സിനിമ ഇറങ്ങാത്ത വർഷങ്ങൾ തുച്ഛം. മലയാളത്തിൽ മാത്രമല്ല, തെലുങ്കിലും തമിഴിലും കന്നഡയിലും സിതാര അഭിനിയിച്ചിട്ടുണ്ട്. വർഷങ്ങളായി സിതാര ടി.വി. സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ഈ വർഷങ്ങൾക്കുള്ളിൽ സിതാര അവതരിപ്പിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
 കിളിമാനൂർ സ്വദേശിയായ സിതാരയുടെ അച്ഛനമ്മമാർ സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. മൂന്നു മക്കളിൽ മൂത്തവളായാണ് സിതാരയുടെ ജനനം. പരമേശ്വരൻ നായരുടെയും വത്സല നായരുടെയും മൂത്തമകൾ. പിതാവ് വൈദുതി ബോർഡിലെ എഞ്ചിനീയർ ആയിരുന്നു. അമ്മ അവിടുത്തെ തന്നെ ഓഫീസറും. പ്രതീഷ്, അഭിലാഷ് എന്നിവരാണ് സിതാരയുടെ സഹോദരന്മാർ. സിതാര വിവാഹിതയാവുമോ എന്ന ചോദ്യം അവർ വർഷങ്ങളോളം നേരിട്ടിരുന്നു. ചോദിച്ചവർക്കുള്ള മറുപടിയും സിതാര നൽകിയിട്ടുണ്ട്

4/6
നിരവധി ടി.വി. ഷോകൾക്കിടയിൽ തന്റെ 'സിംഗിൾ' സ്റ്റാറ്റസിനെ കുറിച്ച് സിതാര വ്യക്തമാക്കിയിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ്, ഒരു മാധ്യമ പരിപാടിക്കിടെ സിതാര അതിനുള്ള കാരണം വ്യക്തമാക്കി. വളരെക്കാലം മുൻപേ താൻ കൈക്കൊണ്ട തീരുമാനപ്രകാരമാണ് അവിവാഹിതയായി ജീവിക്കുന്നത് എന്ന് സിതാര. സിതാരയ്ക്ക് നിരവധി വിവാഹാലോചനകൾ വന്നുപോയിട്ടുണ്ട്. എന്നാൽ, തന്റെ മാതാപിതാക്കളെ അത്രയേറെ സ്നേഹിക്കുന്ന മകളായതു കാരണം സിതാര ആ വിവാഹാലോചനകൾക്ക് പ്രാധാന്യം നൽകാൻ പോയില്ലത്രേ

5/6
 മാതാപിതാക്കളുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന മകളാണ് സിതാര.
 മാതാപിതാക്കളുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന മകളാണ് സിതാര. "എന്റെയച്ഛൻ പരമേശ്വരൻ നായരുമായി ഞാൻ ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. വിവാഹം ചെയ്താൽ, അവരെ വിട്ട് മറ്റൊരിടത്തു പോയി താമസിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. എന്റെ അച്ഛന്റെ മരണത്തോട് കൂടി, വിവാഹം എന്ന കാര്യം പൂർണമായും എന്റെ മനസ്സിൽ നിന്നും ഇല്ലാണ്ടായി," സിതാര വ്യക്തമാക്കി. സന്തോഷമായിരിക്കാനും താൻ ശ്രദ്ധിക്കാറുണ്ട് എന്ന് സിതാര. ആവശ്യത്തിന് ജോലിയുള്ളതിനാൽ, എപ്പോഴും ബിസി ആയിരിക്കാൻ സാധിക്കുന്നു എന്നും സിതാര. പ്രായം അൻപതുകളിൽ കയറുമ്പോഴും, ഇന്നും ഇടതൂർന്ന നീണ്ട തലമുടിയും യുവത്വം നിറയുന്ന പ്രസന്നവദനവും സിതാരയുടെ മുഖമുദ്രയാണ്
advertisement
6/6
 വളരെ ചെറിയ പ്രായം മുതലേ വിവാഹം ചെയ്യുന്നതിനോട് സിതാരയ്ക്ക് വിമുഖതയുണ്ടായിരുന്നു. ആ തീരുമാനത്തോട് ഉറച്ചു നിൽക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നതായി സിതാര. 2000ങ്ങൾ പിന്നിട്ടപ്പോൾ മാത്രമാണ് സിതാര സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്തത്. അതിനു ശേഷം തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ച അവർ രാജസേനൻ സംവിധാനം ചെയ്ത് അഭിനയിച്ച 'ഭാര്യ ഒന്ന് മക്കൾ മൂന്ന്' എന്ന സിനിമയിലൂടെ മലയാളത്തിൽ മടങ്ങിയെത്തി. നാല് പതിറ്റാണ്ട് തികയാൻ പോകുന്ന സിനിമാ ജീവിതത്തിൽ, സിതാര ചെറുതും വലുതുമായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement