Happy Teachers Day 2019: എപിജെ അബ്ദുൾ കലാമിന്റെ പ്രചോദനം നൽകുന്ന ചില വചനങ്ങൾ
Birth Anniversary Of Dr Sarvepalli Radhakrishnan: സ്വപ്നം കാണുന്നവരെ ലോകം മുഴുവൻ പരിഹസിക്കുമ്പോൾ യുവാക്കളെ സ്വപ്നം കാണാനാണ് കലാം ആവശ്യപ്പെട്ടത്. ഈ അധ്യാപക ദിനത്തിൽ നമുക്ക് അദ്ദേഹത്തെ ഓർക്കാം.. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ...
News18 | September 5, 2019, 11:30 AM IST
1/ 8
' ചിറകുകളോട് കൂടിയാണ് നിങ്ങൾ ജനിച്ചത്.. പറന്ന് പറന്നുയരാൻ ആ ചിറകുകൾ ഉപയോഗിക്കുക..'
2/ 8
' ബുദ്ധിമുട്ടുകൾ മനുഷ്യന് ആവശ്യമാണ്.. എന്തുകൊണ്ടെന്നാൽ വിജയം ആഘോഷിക്കാൻ അത് അത്യാവശ്യമാണ്..'
3/ 8
'സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിന് മുമ്പ് നിങ്ങൾ സ്വപ്നങ്ങൾ കാണുക'
4/ 8
'സൂര്യനെപ്പോലെ തിളങ്ങണമെങ്കിൽ ആദ്യം അതിനെപ്പോലെ എരിയുക..'
5/ 8
' ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത്..എന്തെന്നാൽ അടുത്ത തവണ നിങ്ങൾക്ക് വീഴ്ച പറ്റിയാൽ നിങ്ങളുടെ ആദ്യ വിജയം ഭാഗ്യം കൊണ്ട് മാത്രമാണെന്ന് പറയാൻ നിരവധി ചുണ്ടുകൾ കാത്തിരിക്കുന്നുണ്ട്...'
6/ 8
' നിങ്ങൾ സംസാരിക്കുമ്പോൾ സത്യം പറയുക.. വാക്ക് കൊടുത്തെങ്കിൽ നടപ്പാക്കുക.. വിശ്വാസം നിറവേറ്റുക.. മോശമായതും നിയമവിരുദ്ധവുമായ കാര്യങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് കൈകളെ തടയുക...'
7/ 8
' ജീവിതത്തിൽ എത്ര ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നാലും ചിന്തകൾ തന്നെയായിരിക്കണം നിങ്ങളുടെ മൂലധനം..'
8/ 8
' ആകാശത്തിലേക്ക് നോക്കുക.. നമ്മൾ ഒറ്റയ്ക്കല്ല.. സ്വപ്നം കാണുകയും പ്രയത്നിക്കുകയും ചെയ്യുന്നവർക്ക് ഏറ്റവും മികച്ചത് തന്നെ നൽകാൻ ഗൂഢാലോചന നടത്തി പ്രപഞ്ചം മുഴുവൻ നമുക്കൊപ്പമുണ്ട്.. '