ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: നന്ദാദേവി ഗ്ലേസിയറിനെ കുറിച്ചറിയേണ്ടതെല്ലാം
- Published by:Anuraj GR
- news18-malayalam
Last Updated:
രാജ്യത്തെ രണ്ടാമെത്തെ ഏറ്റവും വലിയ പർവ്വതമായി നന്ദാ ദേവി കുന്നിന് മുകളിലാണ് നന്ദാ ദേവി മഞ്ഞു മല സ്ഥിതി ചെയ്യുന്നത്. കാഞ്ച൯ ജംഗയാണ് ഇന്ത്യയിലെ ഏറ്റഴും വലിയ പർവ്വതം
advertisement
advertisement
നന്ദാ ദേവി ഗ്ലേസിയർ സ്ഥിതി ചെയ്യുന്നതെവിടെ? രാജ്യത്തെ രണ്ടാമെത്തെ ഏറ്റവും വലിയ പർവ്വതമായി നന്ദാ ദേവി കുന്നിന് മുകളിലാണ് നന്ദാ ദേവി മഞ്ഞു മല സ്ഥിതി ചെയ്യുന്നത്. കാഞ്ച൯ ജംഗയാണ് ഇന്ത്യയിലെ ഏറ്റഴും വലിയ പർവ്വതം. ഉത്തരാഖണ്ധിലെ ചമൗലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഘർവാൽ ഹിമാലയത്തിന്റെ ഭാഗമാണ് നന്ദാ ദേവി. ഈ പർവ്വതത്തിന്റെ പടിഞ്ഞാറു ഭാഗത്ത് റിഷിഗംഗ താഴ്വരയും കിഴക്കു ഭാഗത്ത് ഗോരി ഗംഗാ താഴ്വരയുമാണ്. നന്ദാ ദേവി സങ്കേതത്തിന്റെയും റിഷിഗംഗയുടെയും ഇടയിലാണ് അപകടം നടന്ന മഞ്ഞു മല. നന്ദാ ദേവിയുടെ വടക്കു ഭാഗത്തുള്ള മഞ്ഞു മലയും ഇടതു വശത്തുള്ള മഞ്ഞു മലയും സമുദ്ര നിരപ്പിൽ നിന്ന് 7,108 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം, 19 കിലോ മീറ്റർ ദൈർഘ്യമുണ്ട് ഈ പർവ്വത നിരക്ക്.
advertisement
നന്ദാ ദേവി മഞ്ഞു മലയും ഗംഗയും തമ്മിലെ ബന്ധം നന്ദാ ദേവിയിലെ മഞ്ഞ് ഉരുകി പല നദികളും അരുവികളുമായി രൂപാന്തരപ്പെടുന്നുണ്ട്. ഈ നദികളിലെ ജലം ആദ്യം റിഷിംഗംഗാ നദിയിലേക്കും പിന്നീട് ദൗലി ഗംഗ നദിയിലും ചേരുന്നു. ദൗലി ഗംഗ ഗംഗയുടെ പോഷക നദികളിലൊന്നാണ്. വിഷ്ണു പ്രയാഗിൽ വെച്ച് ദൗലി ഗംഗ അളകാനന്ദ നദിയിൽ ലയിക്കുന്നു.
advertisement
ജോഷിമത്, കർണ പ്രയാഗ് എന്നീ പ്രദേശങ്ങളിലൂടെയാണ് ദൗലി ഗംഗാ നദി ഒഴുകുന്നത്. അതേസമയം, ഉത്തരാഘണ്ഡിലെ ശ്രീനഗർ, ഹരിദ്വാർ, റാണികേത്, ഭീംതാൽ, ഹൽദ്വാനി പ്രദേശങ്ങളിലൂടെയാണ് അളകാനന്ദ ഒഴുകുന്നത്. പ്രളയപശ്ചാത്തലത്തിൽ ഋഷികേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും കാരണം ചമോലിയിലെ റിനി ഗ്രാമത്തിലെ ഋഷിഗംഗ പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാം. അലകനന്ദയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. നദിക്കരയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
advertisement