തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷൻ നടപടിയിൽ അഭിപ്രായം തേടാൻ അഡ്വക്കേറ്റ് ജനറലിനെ ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. മുൻ മന്ത്രിക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകിപ്പിക്കുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ എ.ജിയോട് നേരിട്ടെത്താൻ നിർദ്ദേശം നൽകിയത്.