കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നത് വലിയ അഴിമതിയെന്ന് സിബിഐ ഹൈക്കോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തെളിവുകള്‍ നിരത്തിയിട്ടും പ്രൊസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിരസിച്ചെന്നും സിബഐ സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. (റിപ്പോർട്ട്- സി എൻ പ്രകാശ്)
advertisement
കശുവണ്ടി വികസ കോര്‍പ്പറേഷനില്‍ 500 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് സിബിഐയുടെ സത്യവാങ്മൂലം. മുന്‍ എംഡി കെ എ രതീഷും മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖറും അടക്കമുള്ളവര്‍ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ ആരോപിക്കുന്നു.തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല, തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിരസിച്ചതെന്നും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
advertisement
advertisement
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് സിബിഐനേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളെ വിചാരണ ചെയ്യുന്നതിന് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
advertisement