രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം
Last Updated:
മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവർക്ക് എതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ ഈ അവ്യക്തതയില്ല. സര്‍ക്കാരിന്റെ കത്ത് ലഭിച്ചാലുടന്‍ രാജ്ഭവന്‍ അന്വേഷണത്തിന് അനുമതി നല്‍കും. (റിപ്പോർട്ട് - വി.വി അരുൺ)
തിരുവനന്തപുരം : ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. കോഴപ്പണം വാങ്ങിയെന്നു പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയോ പ്രതിപക്ഷ നേതാവോ അല്ലാതിരുന്നതാണ് ഇതിനു കാരണം. സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചാല്‍ ഇക്കാര്യത്തില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയേക്കും.
advertisement
സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചാലും രമേശ് ചെന്നിത്തലയ്ക്ക് എതിരേയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ ഗവര്‍ണറുടെ അനുമതി വൈകാനാണ് സാധ്യത. കെ പി സി സി അധ്യക്ഷനായിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപ നല്‍കിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. പ്രതിപക്ഷ നേതാവിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം. ഇതിനാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരം തേടിയത്.
advertisement
എന്നാല്‍. കെ പി സി സി അധ്യക്ഷനായിരിക്കെ രമേശിനെതിരേ ഉയര്‍ന്ന ആരോപണത്തിലെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണോയെന്ന കാര്യത്തില്‍ രാജ്ഭവന് സംശയമുണ്ട്. മുന്‍ മന്ത്രിമാര്‍ക്ക് എതിരേയുള്ള അന്വേഷണത്തിന് ഗവര്‍റണറുടെ അനുമതി വേണമെന്നാണ് അഴിമതി നിയമന നിരോധന നിയമ ഭേദഗതി പറയുന്നത്. പണം വാങ്ങിയെന്ന് ബിജു രമേശ് പറയുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയായിരുന്നില്ല.
advertisement
സര്‍ക്കാരിന്റേത് രാഷ്ട്രീയപ്രേരിത നീക്കമാണെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല നേരത്തേ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബിജു രമേശിന്റെ ആരോപണം വിജിലന്‍സ് തന്നെ നേരത്തേ അന്വേഷിച്ച് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതാണ്. അന്വേഷണ റഇപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതുമാണ്. അതിനു ശേഷം നടത്തുന്ന അന്വേഷണത്തിന് നിയമ സാധുതയില്ലെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്.
advertisement
ഈ കത്തും കൂടി പരിഗണിച്ചും നിയമോപദേശം തേടിയുമാകും സര്‍ക്കാര്‍ ആവശ്യത്തില്‍ ഗവര്‍ണറുടെ നടപടി. കെ പി സി സി അധ്യക്ഷനായിരിക്കെയുള്ള പരാതിയില്‍ അനുമതി വേണമോയെന്ന കാര്യത്തില്‍ സര്‍ക്കാരിനും സംശയം ഉണ്ടായിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാവിനെതിരേ അന്വേഷണ കാര്യത്തില്‍ ഒരു തരത്തിലുള്ള പാളിച്ചകളും പാടില്ലെന്ന നിര്‍ദേശമുണ്ട്. അതുകൊണ്ടാണ് ഗവര്‍ണറുടെ കൂടി അനുമതി തേടാന്‍ തീരുമാനിച്ചത്. മുന്‍ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവർക്ക് എതിരേയുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ ഈ അവ്യക്തതയില്ല. സര്‍ക്കാരിന്റെ കത്ത് ലഭിച്ചാലുടന്‍ രാജ്ഭവന്‍ അന്വേഷണത്തിന് അനുമതി നല്‍കും.