മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന് കാൻസർ; കീമോ ചികിത്സയ്ക്ക് സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ

Last Updated:
നിലവിലെ ആരോഗ്യാവസ്ഥ പരിഗണിച്ച് വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ല. അതിനുള്ള അരോഗ്യാവസ്ഥയിലല്ല ഇബ്രാഹിം കുഞ്ഞെന്നും തൊടുപുഴ വിജിലൻസ് കോടതി നിരീക്ഷിച്ചു.
1/6
 കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കാൻസർ ചികിത്സയിൽ. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച മെഡിക്കൽ ബോർഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽസമർപ്പിച്ചു.

advertisement
2/6
 തുടർ ചികിത്സ ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ച കോടതി ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേക്ക് മാറ്റി.

3/6
 കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ഈ മാസം 19 ന് ഇബ്രാഹിംകുഞ്ഞ് കീമോ തെറാപ്പിക്ക് വിധേയനായിരുന്നു. രണ്ടാം ഘട്ട കീമോ ഡിസംബർ മൂന്നിനാണ്. ലേക് ഷോറിൽ 33 തവണ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയിൽ നിന്ന് മാറ്റിയാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

4/6
 അതേസയം ഇബ്രാഹിംകുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആശുപത്രി മാറ്റുന്ന കാര്യം മെഡിക്കൽ ബോർഡ് അഭിപ്രായം പരിഗണിച്ച ശേഷം മാത്രമേ തീരുമാനിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.

5/6
 നിലവിലെ ആരോഗ്യാവസ്ഥ പരിഗണിച്ച് വിജിലൻസ് കസ്റ്റഡിയിൽ വിടാനാകില്ല. അതിനുള്ള അരോഗ്യാവസ്ഥയിലല്ല ഇബ്രാഹിം കുഞ്ഞെന്നും മുവാറ്റുപുഴ വിജിലൻസ് കോടതി നിരീക്ഷിച്ചു. എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിലെ അ‍ഞ്ച് ഡോക്ടർമാരാണ് റിപ്പോർട്ട് തയാറാക്കിയത്.

6/6
Dileep, Dileep case, actor assault case, Dileep in actor assault case, Bhamaa, Siddique, ഭാമ, സിദ്ധിഖ്, നടിയെ ആക്രമിച്ച കേസ്
ഇതിനിടെ രോഗാവസ്ഥ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. അതിന് മുമ്പ് ആശുപത്രി മാറ്റം സംബന്ധിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
advertisement
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഒപ്പം താമസിക്കുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ ശേഷം സെൽഫി

  • യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് ബാഗിൽ തിരുകിയ യുവാവ് അറസ്റ്റിൽ

  • യുവതിയുടെ മൃതദേഹം ബാഗിലാക്കി യമുനാ നദിയിൽ ഉപേക്ഷിച്ചു

  • പ്രതി സൂരജ് ഉത്തമം ബാഗിനൊപ്പം സെൽഫി എടുത്തതായി പോലീസ് കണ്ടെത്തി

View All
advertisement