ചൂടിന് കുറവില്ല; 13 ജില്ലകളിൽ താപനില ഉയരും; സൂര്യാതപ മുന്നറിയിപ്പ് രണ്ടുദിവസം കൂടി നീട്ടി
Last Updated:
ശനിയാഴ്ചവരെ താപനില ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യത. തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയുമായി വേനല്‍മഴ ലഭിക്കാൻ സാധ്യതയുണ്ട്
advertisement
advertisement
കൊല്ലം പുനലൂരില്‍ ഒരാൾ മരിച്ചത് സൂര്യാഘാതമേറ്റാണന്ന് സംശയമുണ്ട്. മരുതിവിള സ്വദേശി തോമസാണ് മരിച്ചത്. വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ സൂര്യാഘാതമാണൊ മരണകാരണമെന്ന് സ്ഥിരീകരിക്കാനാകു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
advertisement