സൗന്ദര്യവും, ഗുണങ്ങളും ചേർന്ന 'കടമ്പുമരം പൂത്തല്ലോ...'
- Published by:Warda Zainudheen
- local18
Last Updated:
ഇന്നു അപൂർവവും, എന്നാൽ പുരാണങ്ങളിലും പരാമർശിക്കപ്പെടുന്നതുമായ പുഷ്പങ്ങളിലൊന്നായ കടമ്പ് ഇപ്പോൾ തൃശ്ശൂർ ആറ്റത്രയിൽ പൂത്തുനിൽക്കുന്നു.
advertisement
advertisement
advertisement
തൃശ്ശൂരിൽ ആറ്റത്രയിൽ ഇടമന കളത്തിൽ പീതാംബരന്റെയും ബിന്ദുവിന്റെയും വീട്ടുമുറ്റത്താണ് ഇന്നു അപൂർവമായി മാത്രം കാണുന്ന കടമ്പ് പൂത്തു നിറഞ്ഞത്. നാലു വർഷം മുൻപാണ് ഈ മനോഹരി വ്യക്ഷം പൂച്ചൂടി തുടങ്ങിയത്. ഒരിക്കൽ വിരിഞ്ഞാൽ ഈ പൂക്കൾ രണ്ട് ദിവസം മാത്രമേ നിലനിൽക്കു. പിന്നീട് ഇതളുകൾ കൊഴിച്ച് ടെന്നീസ് ബോൾ പോലെയുള്ള പഴമായി നിൽക്കും.
advertisement
ഒരു കാലത്ത് കേരളത്തിലെ പല ക്ഷേത്രങ്ങളിലും കടമ്പ് മരങ്ങൾ ഒരു സാധാരണ കാഴ്ചയായിരുന്നു. രസകരമെന്നു പറയട്ടെ, അവ ധാരാളം ആയുർവേദ ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ്. ഈ മരങ്ങളുടെ പുറംതൊലി വേദനയ്ക്ക് ആശ്വാസം നൽകുന്നു, ഇലകൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നു. ഈ വൃക്ഷത്തിൻ്റെ പൂക്കളുൾപ്പെടെ വിവിധ ഭാഗങ്ങൾക്കു നിരവധി ഉപയോഗങ്ങളുണ്ട്.
advertisement
പാരിസ്ഥിതികമായി, പുനർ വനവൽക്കരണത്തിൽ ഇവ പ്രധാന പങ്ക് വഹിക്കുകയും, പരാഗണത്തെ ആകർഷിക്കുന്നതിലൂടെ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സാംസ്കാരികമായി, ഹിന്ദു പുരാണങ്ങളിലും സാഹിത്യങ്ങളിലും കദംബ വൃക്ഷം ആരാധിക്കപ്പെടുന്നു. പ്രണയത്തിൻ്റെയും ഭക്തിയേയും പ്രതീനിധീകരിക്കുന്നു. കൂടാതെ നിരവധി ദേവതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
advertisement