Kerala Secretariat Fire | പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തത്തിൽ എന്തെല്ലാം രേഖകൾ കത്തിനശിച്ചു? എഫ്.ഐ.ആറിൽ പറയുന്നത് ഇങ്ങനെ

Last Updated:
സ്റ്റേറ്റ് അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ നൽകിയ പരാതിയിൽ കന്റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
1/7
 തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞു നിന്ന പ്രോട്ടോകൾ ഓഫീസിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തം വെറുമൊരു അപകടം എന്നതിലുപരി രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

advertisement
2/7
 അതേസമയം തീപിടിത്തത്തിൽ കത്തി നശിച്ചത് പ്രോട്ടോകോൾ ഓഫീസിലുണ്ടായിരുന്ന വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തതിന്‍റെ രേഖകളുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

3/7
 സ്റ്റേറ്റ് അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ നൽകിയ പരാതിയിൽ കന്റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സ്റ്റേറ്റ് അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ നൽകിയ പരാതിയിൽ കന്റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
4/7
 സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിന് കീഴിലുള്ള പ്രോട്ടോകോൾ ഓഫാസിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക് സംഘവും പൊലീസും തെളിവെടുപ്പ് നടത്തി.

5/7
 ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യാഥാർഥ കാരണം വ്യക്തമാകൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. എഡിജിപി മനോജ് എബ്രഹാമിന്‍റെയും ദുരന്ത നിവാരണ കമ്മീഷണർ എ.കൗശിക്കിന്‍റെ നേതൃത്വത്തിലാണ് പ്രോട്ടോകോൾ ഓഫീസിൽ തെളിവെടുപ്പ് നടത്തിയത്.

6/7
Protocol Office, Secretariat, Fire breakout, Gold Smuggling, തീപിടിത്തം, പ്രോട്ടോകാൾ ഓഫീസ്
ആഴ്ചകളായി കേടായി കിടന്നിരുന്ന ഫാനിന്‍റെ സ്വിച്ചിൽ നിന്ന്നും തീ പടർന്നെന്നാണ് സംശയം. തീപിടിച്ച ഫാൻ നിലത്തുവീണ നിലയ‌ിലായിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
advertisement
7/7
secretariat cctv, nia, cctv visuals, cm's office, k t jaleel's office, സെക്രട്ടറിയേറ്റ്, സിസിടിവി ദൃശ്യം
ഫോറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇന്നലെ തന്നെ തീപ്പിടുത്തമുണ്ടായ സ്ഥലം അന്വേഷണ സംഘം സീൽ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഏഴിന് എഡിജിപി തെളിവെടുപ്പിനെത്തിയത്.
advertisement
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദര്‍ശനം; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

  • രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തെ തുടർന്ന് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.

  • രാഷ്ട്രപതി 22ന് വൈകിട്ട് 3 മണിക്ക് ശബരിമല സന്നിധാനത്ത് എത്തുമെന്ന് അറിയിപ്പ് ലഭിച്ചു.

  • 17ന് നട തുറക്കുമ്പോൾ തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

View All
advertisement