Local Body Elections | തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് 27 മുതൽ 31 വരെ പേര് ചേർക്കാൻ അവസരം

Last Updated:
വോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.
1/5
Local body election, Kerala Election, Election 2020, Election result, തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പ് 2020, തദ്ദേശ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് 2020
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ വീണ്ടും അവരസരം നൽകുന്നു. ഒക്‌ടോബർ 27 മുതൽ 31 വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
advertisement
2/5
voters list for local body election
941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെന്റർമാർ എന്നിങ്ങനെ 2,71,20,823 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുളളത്.
advertisement
3/5
local election, local body election kerala, covid 19, തദ്ദേശ തെരഞ്ഞെടുപ്പ്
വോട്ടർ പട്ടികയിൽ നിന്നും പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം. പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും "lsgelection.kerala.gov.in" എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.
advertisement
4/5
 മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.
മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.
advertisement
5/5
 ഒക്‌ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒക്‌ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
പിഎം ശ്രീ വിവാദം; ഇടതുപക്ഷനയം മുഴുവൻ സർക്കാരിന് നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദൻ
  • പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ സിപിഐ കടുത്ത നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ.

  • പിഎം ശ്രീ പദ്ധതിയിൽ 8000 കോടി രൂപ കേരളത്തിന് ലഭിക്കണം, നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും.

  • പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിക്ക് 1148 കോടി രൂപ ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം.

View All
advertisement