രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും; പള്ളിയിൽ മൂന്നിന്മേൽ കുർബാന

Last Updated:

രാഹുലിന് മോശം സമയമാണെന്നും അത് മാറാനാണ് വഴിപാടുകളെന്നുമാണ് പ്രതികരണം

രാഹുൽ‌ മാങ്കൂട്ടത്തിൽ
രാഹുൽ‌ മാങ്കൂട്ടത്തിൽ
‌പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും നടത്തി യൂത്ത് കോൺഗ്രസ് നേതാവ്. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ ജോർജാണ് രാഹുലിനായി പള്ളിയിലും ക്ഷേത്രത്തിലും വഴിപാടുകളും പൂജയും നടത്തിയത്.
രാഹുലിന് മോശം സമയമാണെന്നും അത് മാറാനാണ് വഴിപാടുകളെന്നുമാണ് പ്രതികരണം. തിങ്കളാഴ്ച രാവിലെ വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലാണ് രണ്ട് വഴിപാടുകൾ നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ, അശ്വതി നക്ഷത്രം എന്ന പേരിൽ ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയുമാണ് നടത്തിയത്.
പുതുപ്പള്ളി ഓർത്തഡോക്‌സ് ദേവാലയത്തിൽ രാഹുലിന്റെ പേരിൽ‌ മൂന്നിൻമേൽ കുർബാനയ്ക്കുള്ള കുർബാനപ്പണവും റിജോ അടച്ചിട്ടുണ്ട്. രാഹുലിന് സമയ ദോഷമാണെന്നും അത് മാറാൻ വേണ്ടിയുള്ള വഴിപാടുകളാണെന്നുമാണ് വിശദീകരണം. നിലവിൽ രാഹുൽ ആരോപണ വിധേയനാണ്. കോടതിയാണ് അദ്ദേഹം കുറ്റക്കാരനാണോ എന്ന് തെളിയിക്കേണ്ടത്. ഈ ഘട്ടത്തിൽ രാഹുലിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ സമയ ദോഷം മാറുക എന്നുള്ള ലക്ഷ്യംവെച്ചുകൊണ്ട് വ്യക്തിപരമായ താത്പര്യത്തിലാണ് ഇത്തരത്തിൽ പൂജയും വഴിപാടുകളും ചെയ്തതെന്നാണ് റെജോ പറയുന്നത്.
advertisement
കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയതാണെങ്കിലും വളര്‍ന്നു വരുന്ന ഒരു നേതാവിനെ തേജോവധം ചെയ്യുന്ന പോലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്ന് റെജോ പറഞ്ഞു. രാഷ്ട്രീയപരമായിട്ടല്ലെന്നും വ്യക്തപരിമായാണ് ഈ പൂജകൾ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. മാവേലിക്കര സബ് ജയിലിലാണ് രാഹുൽ. ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടെ ഹോട്ടലിൽനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ യുവതിയാണ് രാഹുലിനെതിരേ പരാതി നൽകിയിരുന്നത്.
advertisement
Summary: A Youth Congress leader has performed special offerings and prayers at both a temple and a church for Palakkad MLA Rahul Mamkootathil, who was recently arrested in a rape case. Rejo George, the Pathanamthitta District General Secretary of the Youth Congress, organized these rituals for Rahul's wellbeing.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുലിന്റെ 'കാലക്കേട്' മാറ്റാൻ യൂത്ത്കോൺഗ്രസ് നേതാവ് വക ഭാഗ്യസൂക്ത അർച്ചനയും ശത്രുസംഹാര പൂജയും; പള്ളിയിൽ മൂന്നിന്മേൽ കുർബാന
Next Article
advertisement
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
'ഒരാള്‍ പ്രതിചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ; അയാളുടെ മകൻ എസ്‍പിയാണ്; എന്ത് അസംബന്ധമാണ് നടക്കുന്നത്? ഹൈക്കോടതി
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്.ഐ.ടി.യുടെ നടപടികൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു

  • പ്രതി കെ പി ശങ്കരദാസ് ആശുപത്രിയിൽ കിടക്കുന്നു, അദ്ദേഹത്തിന്റെ മകൻ എസ്‌പിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി

  • ജാമ്യഹർജിയിൽ വാദം കേട്ട ഹൈക്കോടതി, കേസ് ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകരുതെന്ന് വ്യക്തമാക്കി

View All
advertisement