BREAKING| ആറുമാസത്തിന് ശേഷം സംസ്ഥാനത്ത് ബാറുകൾ തുറക്കുമോ? വ്യാഴാഴ്ച നിർണായക യോഗം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് വീണ്ടും ശുപാർശ നൽകിയത്. (റിപ്പോർട്ട് - വി വി അരുൺ)
തിരുവനന്തപുരം: ബാറുകൾ തുറക്കുന്ന കാര്യം തീരുമാനിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. വ്യാഴാഴ്ച ഓൺലൈനായാണ് യോഗം.
2/ 6
എക്സൈസ് മന്ത്രി ടി.പി. രാാമകൃഷ്ണൻ, എക്സൈസ് കമ്മിഷണർ, ബെവ്കോ എംഡി തുടങ്ങിയവർ പങ്കെടുക്കും.
3/ 6
ബാറുകൾ തുറക്കാനുള്ള ശുപാർശ ആഴ്ചകൾക്കു മുൻപ് എക്സൈസ് കമ്മീഷണർ വകുപ്പു മന്ത്രിക്കു നൽകിയിരുന്നു.
4/ 6
ബാർ ഉടമകളുടെ അഭ്യർഥന പരിഗണിച്ചും മറ്റു സംസ്ഥാനങ്ങളിൽ തുറന്നു കണക്കിലെടുത്തുമായിരുന്നു ശുപാർശ. എന്നാൽ മുഖ്യമന്ത്രി അത് അംഗീകരിച്ചില്ല. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാായിരുന്നു തീരുമാനം.
5/ 6
എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് വീണ്ടും ശുപാർശ നൽകിയത്.
6/ 6
എന്നാൽ 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി എന്തു തീരുമാനം എടുക്കുമെന്നാണ് അറിയേണ്ടത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആറുമാസമായി സംസ്ഥാനത്തെ ബാറുകൾ അടഞ്ഞുകിടക്കുകയാണ്.