Sabarimala | ശബരിമല; പതിനെട്ടാംപടിയിൽ പൊലീസ് ഇനി പിടിച്ചുകയറ്റില്ല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സുപീംകോടതിയുടെയും ഹൈക്കോടതിയുടെയും ശബരിമല സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഡി.ജി.പി നിഷ്കർഷിച്ചിട്ടുണ്ട്.
പത്തനംതിട്ട : കോവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ പതിനെട്ടാംപടിയിൽ പൊലീസ് ഇനി പിടിച്ചുകയറ്റില്ല. പരിശോധനാ കേന്ദ്രങ്ങളിലടക്കം ഒരിടത്തും തീർഥാടകരുടെ ദേഹത്ത് സ്പർശിക്കരുതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പി.പി.ഇ.കിറ്റ് ധരിക്കണം. ശബരിമല തീർഥാടനകാലത്ത് പൊലീസ് പിന്തുടരേണ്ട മാർഗനിർദേശങ്ങളിലാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്
advertisement
കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കണം. പകരം ആളെ എത്തിക്കാനായി പത്തനംതിട്ട എ.ആർ.ക്യാമ്പിൽ ഒരു പ്ലാറ്റൂണിനെ കരുതലായി നിർത്തും. സുപീംകോടതിയുടെയും ഹൈക്കോടതിയുടെയും ശബരിമല സംബന്ധിച്ച മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഡി.ജി.പി നിഷ്കർഷിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ പെറ്റിഷൻ സുപ്രീംകോടതി തീർപ്പുകൽപ്പിക്കാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
advertisement
advertisement
advertisement
advertisement
advertisement
advertisement