7 കോടിയിലധികം രൂപയുടെ നാണയങ്ങൾ എണ്ണി തീർക്കാനുണ്ട്. നാണയങ്ങൾ 1, 2, 5, 10 എന്നിങ്ങനെ തരം തിരിച്ച് തുടങ്ങി. നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നതിന് പകരം തൂക്കി മൂല്യം നിർണയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡലാണ് പരിഗണിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഇത് നടപ്പാക്കും.