'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാഗ്യലക്ഷ്മി
- Published by:Sneha Reghu
- news18-malayalam
Last Updated:
രണ്ട് മണിക്കൂർ ആ കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ ദിലീപ് ചിത്രം 'ഭഭബ'യുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി. തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ (IFFK) വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. 'ഭഭബ' എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
വിധി വന്ന അന്ന് തന്നെയാണ് തങ്ങൾ ഏറ്റവും സ്നേഹിക്കുന്ന മോഹൻലാൽ ആ പോസ്റ്റർ റിലീസ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. "താൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ." എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു.
"അവന് വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു, അവൾക്ക് വേണ്ടിയും ഞാൻ പ്രാർഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടു. ഇതിനപ്പുറമെന്നും അവൾക്ക് അപമാനം സഹിക്കാനില്ല," അവർ പറഞ്ഞു. രണ്ട് മണിക്കൂർ ആ കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
advertisement
കോടതിവിധിക്കുശേഷം പുറത്തുവന്ന ദിലീപ്, 'സത്യം ജയിച്ചു' എന്ന് പറയുന്നതിന് പകരം അവിടേയും മറ്റൊരു സ്ത്രീയുടെ പേരാണ് പരാമർശിച്ചതെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. മറ്റൊരു നടിയുടെ പേരാണ് അദ്ദേഹം അവിടേയും പറഞ്ഞതെന്നും അദ്ദേഹത്തിന്റെ വില്ലത്തരം ഇനിയും തീർന്നിട്ടില്ല എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
വിധി വന്നതോടെ നടി തളർന്നു, ഇനി മുമ്പോട്ടില്ല എന്ന് പലരും വിചാരിക്കുന്നുണ്ടെന്നും എന്നാൽ ഒരിഞ്ചു പോലും അവൾ തളർന്നിട്ടില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. "എട്ടാം തിയതി മുതൽ അവൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആ കുറിപ്പ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു. നിയമത്തിന്റെ ഏതറ്റം വരേയും പോകും. ഇതിനപ്പുറമൊന്നും അനുഭവിക്കാനില്ല. പിആർ വർക്ക് ചെയ്യുന്നവരോ ക്വട്ടേഷൻ കൊടുത്ത വ്യക്തിയോ അവളെ തളർത്താമെന്ന് വിചാരിക്കേണ്ട." ഭാഗ്യലക്ഷ്മി പറഞ്ഞു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 15, 2025 9:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു നിമിഷം പോലും ചിന്തിച്ചില്ലല്ലോ'; മോഹൻലാലിനെ വിമർശിച്ച് ഭാഗ്യലക്ഷ്മി










