രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി

Last Updated:

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപും ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു

ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി, വഴിപാട് നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് ദർശനത്തിനെത്തിയത്. ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുളളത്.
നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.
ഇതും വായിക്കുക: ജഡ്ജിയമ്മാവന്‍ കോവില്‍: തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ക്ഷേത്രം
രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്മസ്  അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിൻ്റെ അറസ്റ്റ് താൽക്കാലികമായി വിലക്കിയത്. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ വ്യാഴാഴ്ച വാദത്തിനെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
advertisement
ഇതും കൂടി വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം മാറ്റി
ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നും, ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണ് എന്നുമാണ് രാഹുലിൻ്റെ വാദം. ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്, ഇക്കാര്യത്തിൽ തൻ്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയാറാണെന്നുമാണ് അദ്ദേഹം ഹർജിയിൽ പറയുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ഇന്ന് പൊന്നും ശീവേലി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപങ്ങളുടെ പ്രഭയിൽ ഇന്ന് പൊന്നും ശീവേലി
  • 56 ദിവസം നീണ്ട മുറജപത്തിന് സമാപനമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിയും

  • പൊന്നും ശീവേലി ഇന്ന് രാത്രി 8.30-ന് ആരംഭിക്കും, സ്വർണ്ണ ഗരുഡ വാഹനത്തിൽ എഴുന്നള്ളിപ്പ് നടക്കും

  • ക്ഷേത്രത്തിൽ പ്രവേശനത്തിന് ഡ്രസ് കോഡ് നിർബന്ധമാണ്, ആധാർ കാർഡ് കൈവശം വേണം, നിയന്ത്രണങ്ങൾ ഉണ്ട്

View All
advertisement