എറണാകുളം ജില്ലയിൽ 31,724 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതുന്നത്. 35,224 വിദ്യാർത്ഥികൾ പ്ലസ് വൺ പരീക്ഷയും 36,439 വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്. ജില്ലയിൽ 320 എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. സ്കൂളുകളിലെ എൻ.എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു മാസ്ക് നിർമ്മാണം.
പരീക്ഷക്കായുള്ള മാർഗ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് സോഷ്യൽ മീഡിയ വഴിയും നേരിട്ടും നൽകുന്നുണ്ട്. ഇത് വിദ്യാർത്ഥികൾക്കും ലഭിച്ചുവെന്ന് അധ്യാപകർ ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ സാനിറ്റൈസർ , സോപ്പ്, വെള്ളം എന്നിവ ഉറപ്പു വരുത്തുന്നതിൻ്റെ ക്രമീകരണങ്ങളും പൂർത്തിയായി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിനും പരാതികൾ പരിഹരിക്കാനും ജില്ല തലത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ വാർ റൂം സജ്ജീകരിച്ചു.