advertisement

ജി.സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കേണ്ട; സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിനെ തിരുത്തി പ്രവർത്തകർ

Last Updated:

പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനെതിരെ അണികൾക്കിടയിലുള്ള പ്രതിഷേധമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്

News18
News18
ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ സഖാവ് എന്ന് അഭിസംബോധന ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിനെ തിരുത്തി പ്രവർത്തകർ. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് നാസറിന് പ്രവർത്തകരിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്.
ജി. സുധാകരൻ ഉയർത്തുന്ന വെല്ലുവിളികളെ പാർട്ടി നേരിടുമെന്ന് പറയുന്നതിനിടയിലാണ് നാസർ 'സഖാവ് ജി. സുധാകരൻ' എന്ന് വിശേഷിപ്പിച്ചത്. ഉടൻ തന്നെ സദസ്സിലിരുന്ന പ്രവർത്തകർ സുധാകരനെ സഖാവ് എന്ന് വിളിക്കേണ്ടതില്ലെന്ന് വിളിച്ചു പറയുകയായിരുന്നു. തുടർന്ന്, താൻ പണ്ട് മുതൽക്കേ സുധാകരനെ സഖാവ് എന്ന് വിളിച്ചു ശീലിച്ചതാണെന്നും, തന്റെ രക്തസാക്ഷിയായ സഹോദരൻ ഭുവനേശ്വരന്റെ ജ്യേഷ്ഠനാണ് അദ്ദേഹമെന്നും നാസർ വിശദീകരിച്ചു. എസ്‌എഫ്‌ഐ കാലഘട്ടം മുതലുള്ള ആത്മബന്ധം കാരണമാണ് അങ്ങനെ വിളിച്ചു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
നിലവിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരനെതിരെ അണികൾക്കിടയിലുള്ള പ്രതിഷേധമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പാർട്ടിയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണെന്നും നാസർ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജി.സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കേണ്ട; സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിനെ തിരുത്തി പ്രവർത്തകർ
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement