രാജമല എല്‍ പി സ്‌കൂളില്‍ എത്തിയാണ് പെട്ടിമുടിക്കാര്‍ വോട്ട് രേഖപ്പെടുത്തിയത്. 460 വോട്ടര്‍മാരാണ് ഈ ബുത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല്‍പ്പത്തിയാറ് വോട്ടര്‍മാരാണ് ദുരന്തത്തില്‍ മരിച്ചത്. ബാക്കി ഉണ്ടായിരുന്ന സമീപത്തെ ലങ്ങളിലെയടക്കം 122 പേരെ കണ്ണന്‍ദേവന്‍ കമ്പനി ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.