'പിണറായി വിജയൻ ഉളുപ്പില്ലായ്മയുടെ പര്യായം'; മീശയ്ക്ക് സാഹിത്യ അക്കാദമി പുരസ്‌കാരം നൽകിയതിനെതിരെ മന്ത്രി വി. മുരളീധരൻ
- Published by:Rajesh V
- news18-malayalam
Last Updated:
''ശബരിമലയിൽ വിശ്വാസികളുടെ ചങ്കിൽ കത്തിയിറക്കിയ പിണറായി വിജയനിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല.''
തിരുവനന്തപുരം: മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവലിലൂടെ പിണറായിയും കൂട്ടരും നൽകുന്ന സന്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു.
advertisement
ശബരിമലയിൽ വിശ്വാസികളുടെ ചങ്കിൽ കത്തിയിറക്കിയ പിണറായി വിജയനിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സർക്കാർ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടർച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നൽകിയ പ്രഖ്യാപനത്തെ കാണാനാനെന്നും വി മുരളീധരൻ വിമർശിച്ചു. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സർക്കാർ താമ്രപത്രം നൽകുന്നത് കരുതിക്കൂട്ടിയാണ്. അവാർഡ് നിർണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയൻ സർക്കാർ കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
advertisement
വിശ്വാസികളായ ഹൈന്ദവ സ്ത്രീകൾക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ മനസ്സിലാക്കണം. നോവൽ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പു പറഞ്ഞതും ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കുകയാണ്. പിണറായി സർക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികൾ മാത്രമല്ല കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കണ്ടന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
advertisement
തെരഞ്ഞെടുപ്പ് കാലത്ത് മീശ നോവൽ വിവാദം വീണ്ടും കത്തിക്കാനാണ് ബിജെപി നീക്കം. മീശയ്ക്ക് അവാർഡ് നൽകിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയൻ സർക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമലയിൽ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു. നോവലിൽ വർഗീയപരാമർശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവർ തന്നെ അത് പിൻവലിച്ചതാണെന്നും കെ സുരേന്ദ്രൻ പറയുന്നു.