എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻ ഐ എ കൂടി ചോദ്യം ചെയ്തതോടെ മന്ത്രി കെ.ടി. ജലീലിന് എതിരെ പ്രതിഷേധം ശക്തമാകുകയാണ്
2/ 5
യൂത്ത് കോൺഗ്രസും യുവ മോർച്ചയും അടക്കം എല്ലാ പ്രതിപക്ഷ സംഘടനകളും സംസ്ഥാന വ്യാപകമായി വലിയ പ്രക്ഷോഭങ്ങൾ ആണ് നടത്തുന്നത്.
3/ 5
എന്നാൽ മന്ത്രി കെ.ടി. ജലീലിന്റെ മണ്ഡലം ആയ തവനൂരിലെ ചങ്ങരംകുളത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വ്യത്യസ്തമായിരുന്നു.
4/ 5
ജലീലിന് തോർത്ത് മുണ്ട് വാങ്ങി നൽകാൻ പിച്ച തെണ്ടിയാണ് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ആലങ്കോട് മണ്ഡലം പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
5/ 5
"തുടർച്ചയായി ചോദ്യം ചെയ്യലുകൾക്ക് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ തലയിൽ മുണ്ടിട്ട് ഹാജരാകുന്ന മന്ത്രിക്ക് തോർത്ത് വാങ്ങി നൽകാൻ ആണ് ഈ സഹായം" ഇങ്ങനെ പറഞ്ഞാണ് യൂത്ത് കോൺഗ്രസ് ബക്കറ്റുമായി ചങ്ങരംകുളത്ത് പ്രതിഷേധ പിച്ച തെണ്ടൽ നടത്തിയത്.