Achayan | 'പത്തു പൈസ ഇല്ലാത്ത' അച്ചായനെ നാളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ പെൺകുട്ടി; വിവാഹത്തെക്കുറിച്ച് സോജൻ വർഗീസ്
- Published by:meera_57
- news18-malayalam
Last Updated:
അച്ചായന്റെ പണം കണ്ടിട്ടാണ് പ്രായം വകവെക്കാതെ ആതിര ഭാര്യയാവാൻ തീരുമാനിച്ചത് എന്ന ആക്ഷേപത്തിന് മറുപടി
'കിഴവനും പെണ്ണുകിട്ടി' എന്ന ട്രോളുകളെ അതിജീവിക്കുകയാണ് യൂട്യൂബർ തൊപ്പിയുടെ സുഹൃത്തായ അച്ചായൻ (Achayan) എന്ന് വിളിക്കുന്ന സോജൻ വർഗീസ് ഏഞ്ചലും ഭാര്യ ആതിരയും. ഒരു സുപ്രഭാതത്തിൽ തൊപ്പിയെ പോലും ഞെട്ടിച്ചു കൊണ്ട് ഓടിച്ചാടി പെണ്ണുകെട്ടി ആ വാർത്ത സോഷ്യൽ മീഡിയയിലും എത്തിച്ചയാളാണ് അച്ചായൻ. കെട്ടിന്റെ അന്ന് രാവിലെ വീടിനു മുന്നിലെത്തി വിളിച്ചപ്പോൾ മാത്രമാണ് ഉറ്റ സുഹൃത്തായ തൊപ്പി പോലും കൂട്ടുകാരന്റെ വിവാഹക്കാര്യം അറിഞ്ഞത്. ഭാര്യക്ക് പ്രായം 25 വയസു മാത്രം എന്ന് തുറന്നു പറഞ്ഞതോടു കൂടി അച്ചായൻ വൈറലായി
advertisement
വിവാഹം കഴിഞ്ഞതും ഇപ്പോൾ അച്ചായനെയും ഭാര്യയേയും കേൾക്കാനും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയാനും നവ മാധ്യമങ്ങളുടെ തിരക്കാണ്. ഇവരുടെ വീട്ടിലേക്ക് അഭിമുഖത്തിനായി പലരും വന്നുപോയിക്കഴിഞ്ഞു. വിവാഹം കഴിയുന്നത് വരെ സോജൻ വർഗീസ് എന്ന അച്ചായനെ മലയാളികൾ അറിഞ്ഞിരുന്നത് യൂട്യൂബർ തൊപ്പിയുടെ സന്തത സഹചാരി എന്ന നിലയിൽ മാത്രമാണ്. തൊപ്പി എവിടെയാണെങ്കിലും അച്ചായൻ കൂടെയുണ്ടാകും. വിവാഹം കഴിഞ്ഞതും, അച്ചായൻ തന്റേതായ നിലയിൽ ഹിറ്റായി. ഇപ്പോൾ വിവാഹം കഴിക്കാനുണ്ടായ കാരണങ്ങളും അച്ചായൻ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
വളരെ ചെലവ് കുറഞ്ഞ വിവാഹമാണ് അച്ചായന്റെതും ആതിരയുടെയും. ഹാരവും പൂച്ചെണ്ടും വാങ്ങാനുളളതും, ക്ഷേത്രത്തിലെ ചടങ്ങിനുള്ള പണവും, അവിടുത്തെ ഒരു ദിവസത്തെ ചെലവ് ഇനത്തിനായുള്ള തുകയും മാത്രമാണ് നൽകേണ്ടി വന്നതെന്ന് അച്ചായൻ. വിവാഹ ചിലവുകൾ വഹിച്ചതും കൂട്ടുകാരനായ തൊപ്പിയാണ്. ഒരു സഹോദരൻ എന്ന നിലയിൽ വിവാഹത്തിന്റെ എല്ലാവിധ സഹായങ്ങളും നൽകി തൊപ്പി കൂടെയുണ്ടായിരുന്നു. വിവാഹ ദിവസത്തിൽ മാത്രമാണ് അക്കാര്യം പറഞ്ഞതെങ്കിലും ആ ഞെട്ടലോടെ തന്നെ തൊപ്പി എല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു
advertisement
അച്ചായന്റെ പണം കണ്ടിട്ടാണ് പ്രായം വകവെക്കാതെ ആതിര ഭാര്യയാവാൻ തീരുമാനിച്ചത് എന്ന പലരുടെയും നിരീക്ഷണത്തിന് അച്ചായനും ഭാര്യയും ഒരഭിമുഖത്തിൽ പ്രതികരിച്ചു. അച്ചായന്റെ കയ്യിൽ പത്തുപൈസ പോലുമില്ല എന്ന് അദ്ദേഹം തന്നെ പറയുന്നു. അതുകൊണ്ട് പണം കണ്ടശേഷം ഭാര്യയാവാൻ തയാറെടുത്തു കൊണ്ട് ഒരാൾ വന്നു എന്ന് പറയുന്നതിൽ കാര്യമില്ല. തന്റെ അവസ്ഥകൾ മനസിലാക്കിയ പെൺകുട്ടി എന്നാണ് അച്ചായൻ ഭാര്യയെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്
advertisement
അമ്മയെ പരിചരിക്കാൻ കൂടെ നിൽക്കുന്ന മകനാണ് സോജൻ വർഗീസ്. അതിനാൽ തന്നെ തന്റെ അവസ്ഥ മനസിലാക്കി കൂടെ നിൽക്കാൻ കഴിയും എന്ന ബോധ്യത്തിലാണ് ആതിര വിവാഹത്തിന് തയാറെടുത്തതത്രേ. പ്രേമിച്ചു നടക്കാൻ താൽപ്പര്യമില്ല, വിവാഹം ചെയ്യാനാണ് ആഗ്രഹം എന്ന് പറഞ്ഞതും, നാളെ കല്യാണം കഴിക്കാമോ എന്ന് ആതിരയുടെ മറുചോദ്യം. ആ ചോദ്യത്തിനുള്ള മറുപടിയാണ് തൊട്ടടുത്ത ദിവസം തന്നെ അമ്പലത്തിൽ വച്ച് താലികെട്ടി, വിവാഹം രജിസ്റ്റർ ചെയ്യുന്നതിലേക്കും എത്തിച്ചത് എന്ന് അച്ചായൻ പറയുന്നു
advertisement
എല്ലാം പ്ലാൻ ചെയ്തത് അമ്മയുടെ അറിവോടെയെന്ന് അച്ചായന്റെ അമ്മയും സമ്മതിച്ചു നൽകി. മുൻപ് അമ്മയുടെ ചികിത്സയ്ക്കായി ധനശേഖരണാർത്ഥം അച്ചായൻ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. തൊപ്പിയുടെ കൂട്ടുകാരൻ എന്നതിനേക്കാൾ, ഈ പോസ്റ്റിലൂടെയാണ് പലർക്കും ഇദ്ദേഹത്തെ പരിചയം. വിവാഹദിവസം ആതിരയെ താലിചാർത്തുന്നത് വരെ ഈ നടക്കുന്നത് യാഥാർഥ്യമാണോ അല്ലയോ എന്ന് മനസ്സിലായിരുന്നില്ല എന്ന് അച്ചായൻ പറയുന്നു. ഇവരുടെ വിവാഹദിവസത്തെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ വൈറലായി മാറിയിരുന്നു. വിവാഹ ശേഷം ആതിര അച്ചായൻ എന്ന പേരിൽ ഭാര്യയും ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു