വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ റണ്‍ ചേസ് വിജയിച്ച് ലോകകപ്പ് ഫൈനലിലേക്ക് കടന്ന ഇന്ത്യ തിരുത്തിയ റെക്കോർഡുകൾ

Last Updated:

341 റണ്‍സ് ആണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ജമിമ റോഡ്രിഗസ് 115 പന്തില്‍ സെഞ്ച്വറി തികച്ചു

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ ജമിമ റോഡ്രിഗസ്, ഇന്ത്യയുടെ റിച്ച ഘോഷിനൊപ്പം സെഞ്ച്വറി ആഘോഷിക്കുന്നു
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ ജമിമ റോഡ്രിഗസ്, ഇന്ത്യയുടെ റിച്ച ഘോഷിനൊപ്പം സെഞ്ച്വറി ആഘോഷിക്കുന്നു
ഐസിസി വനിതാ ലോകകപ്പ് (ICC Women’s World Cup 2025) സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ഭുത വിജയം കുറിച്ച് ഇന്ത്യന്‍ ടീം (India cricket team). നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ ചേസ് വിജയിച്ച് ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ചു. വനിതാ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയകരമായ റണ്‍ ചേസ് ഇന്ത്യയുടെ പേരില്‍ ഇതോടെ കുറിക്കപ്പെട്ടു.
ജമിമ റോഡ്രിഗസിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഓസീസ് വനിതകള്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റൻ റൺമല 48.3 ഓവറില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയകരമായി മറികടന്നു. 341 റണ്‍സ് ആണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. ജമിമ റോഡ്രിഗസ് 115 പന്തില്‍ സെഞ്ച്വറി തികച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ വനിതകള്‍ 49.5 ഓവറില്‍ 338 റണ്‍സ് നേടി. ഫീബി ലിച്ച്ഫീല്‍ഡിന്റെ സെഞ്ച്വറിയുടെയും ആഷ്‌ലി ഗാര്‍ഡ്‌നറുടെയും എല്ലിസ് പെറിയുടെയും അര്‍ദ്ധസെഞ്ച്വറികളുടെയും കരുത്തിലായിരുന്നു ഓസീസിന്റെ ആദ്യത്തെ റണ്‍സ് വേട്ട.
advertisement
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ടീമായ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി അലിസ്സ ഹീലിയും ലിച്ച്ഫീല്‍ഡും ചേര്‍ന്നാണ് ഇന്നിംഗ്‌സിന് തുടക്കം കുറിച്ചത്. എന്നാല്‍ 15 പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രം നേടി ഹീലി പുറത്തായി. ക്രാന്തി ഗൗഡാണ് ഹീലിയെ പുറത്താക്കിയത്. തുടര്‍ന്ന് ലിച്ച്ഫീല്‍ഡിനൊപ്പം പെറി ചേര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 155 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ലിച്ച്ഫീല്‍ഡിന്റെ ആക്രമണാത്മക ബാറ്റിംഗ് അവരെ 300 റൺസിന് മുകളിൽ എത്തിക്കാൻ സഹായിച്ചു. തുടര്‍ന്ന് അമന്‍ജ്യോത് കൗര്‍ ലിച്ച്ഫീല്‍ഡിനെ പുറത്താക്കി. പെറി 77 റണ്‍സ് കൂടി എടുത്തെങ്കിലും രാധ യാദവ് അവരെ പുറത്താക്കി. ബെത്ത് മൂണി 24 റണ്‍സ് നേടിയെങ്കിലും ശ്രീ ചരണി അവരുടെ വിക്കറ്റുമെടുത്തു. അന്നബെല്‍ സതര്‍ലാന്‍ഡിനെയും ശ്രീ ചരണിയാണ് പുറത്താക്കിയത്.
advertisement
63 റണ്‍സ് നേടിയ ഗാര്‍ഡ്‌നറിനെ ക്രാന്തി ഗൗഡ് റണ്ണൗട്ടാക്കി. സമാനമായ രീതിയിൽ തഹ്ലിയ മക്ഗ്രാത്തിനെ റോഡ്രിഗസും റണ്ണൗട്ടാക്കി. അലാന കിംഗിനെ ദീപ്തി ശര്‍മ്മ നാല് റണ്‍സിന് പുറത്താക്കി. കിം ഗാര്‍ത്ത് 17 റണ്‍സ് നേടിയെങ്കിലും അമന്‍ജ്യോത് കൗര്‍ റണ്ണൗട്ടാക്കി.
ഇന്ത്യയ്ക്കു വേണ്ടി ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയുമാണ് ആദ്യം കളത്തിലിറങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ രണ്ടുപേരും പുറത്തായി. വര്‍മയെ 10 റണ്‍സിനും മന്ഥാനയെ 24 റണ്‍സിനുമാണ് പുറത്താക്കിയത്.
ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും ജമിമ റോഡ്രിഗസും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉറപ്പിച്ചു നിര്‍ത്തി. 167 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. എന്നാല്‍ സതര്‍ലാന്‍ഡ് 89 റണ്‍സെടുത്ത ക്യാപ്റ്റനെ പുറത്താക്കി. റോഡ്രിഗസ് 127 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷിന്റെ 26 റണ്‍സിനും അമന്‍ജ്യോത് കൗറിന്റെ 15 റണ്‍സിനുമൊപ്പം ഇന്ത്യന്‍ ടീമിനെ റോഡ്രിഗസ് വിജയത്തിലേക്ക് നയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വനിതാ ഏകദിനത്തിലെ ഏറ്റവും വലിയ റണ്‍ ചേസ് വിജയിച്ച് ലോകകപ്പ് ഫൈനലിലേക്ക് കടന്ന ഇന്ത്യ തിരുത്തിയ റെക്കോർഡുകൾ
Next Article
advertisement
കൗൺസിലർ അനിൽകുമാറിന്റെ മരണം; വായ്പ തിരിച്ചടയ്ക്കാത്ത പാർട്ടിക്കാരുടെ പേരുകൾ  വെളിപ്പെടുത്തുമെന്ന് ബിജെപി നേതാവ് എംഎസ് കുമാർ
അനിൽകുമാറിന്റെ മരണം; വായ്പ തിരിച്ചടയ്ക്കാത്ത പാർട്ടിക്കാരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് ബിജെപി നേതാവ് എംഎസ് കുമാർ
  • എംഎസ് കുമാർ അനിൽകുമാറിന്റെ മരണത്തിൽ ബിജെപിയെ വിമർശിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • വായ്പ തിരിച്ചടക്കാത്തവരുടെ പേരുകൾ സമൂഹമാധ്യമം വഴി വെളിപ്പെടുത്തുമെന്ന് എംഎസ് കുമാർ അറിയിച്ചു.

  • അനിൽകുമാർ അനുഭവിച്ച മാനസിക സമ്മർദ്ദം താനും അനുഭവിക്കുന്നുവെന്ന് എംഎസ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.

View All
advertisement