പാക്ക് ഷെല്ലാക്രമണ നാളിൽ ജയ്സാൽമീറിൽ ഷൂട്ട് ചെയ്ത മലയാള ചിത്രം 'ഹാഫ്'; മാസങ്ങൾക്ക് ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ അപ്ഡേറ്റ്

Last Updated:

രഞ്ജിത്ത് സജീവിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഹലോവീൻ ദിവസത്തിൽ പുറത്തിറക്കി

ഹാഫ് രഞ്ജിത്ത് സജീവ് അമല പോൾ ചിത്രം
ഹാഫ് രഞ്ജിത്ത് സജീവ് അമല പോൾ ചിത്രം
ആക്ഷൻ വാംപയർ മൂവി 'ഹാഫ്' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രക്തക്കറയിൽ രണ്ട് കൈകൾ, ഒന്നിൽ ടൂൾസ്, മറ്റേതിൽ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്ഫോൺ. രഞ്ജിത്ത് സജീവിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഹലോവീൻ ദിവസത്തിൽ പുറത്തിറക്കി. ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. ചിത്രത്തിനായി 15 കോടിയോളം രൂപയുടെ മുതൽമുടക്കുണ്ട്.
മലയാളത്തിൽ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ലോമോഷൻ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ആക്ഷൻ പാക്കഡ്‌ സിനിമയാണിത്. മലയാളത്തിന്റെ യുവതാരം രഞ്ജിത്ത് സജീവനൊപ്പം തെന്നിന്ത്യൻ നായിക അമല പോളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹാഫ്.
വലിയ മുതൽമുടക്കിൽ ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നൂറ്റിയമ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രത്തിന്റെ നൂറു ദിവസത്തോളം ചിത്രീകരണം ജയ്‌സാല്‍മീറിലാണ് നടന്നത്. ഈ സമയത്തായിരുന്നു പാക് ഷെല്ലാക്രമണവും തുടർന്ന് ഷൂട്ടിംഗ് നിർത്തിവെക്കേണ്ടതായ സാഹചര്യവും ഉരുത്തിരിഞ്ഞത്. ഗോളം, ഖൽബ് എന്നീ ചിത്രങ്ങൾ നിർമിച്ച പ്രൊഡക്ഷൻ ഹൗസിൽ നിന്നും ചിത്രം കൂടിയായിരിക്കും ഹാഫ്.
advertisement
മികച്ച വിജയവും അഭിപ്രായവും നേടിയ 'ഗോളം' എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് സംവിധായകൻ.
രഞ്ജിത്ത് സജീവ്, അമല പോൾ എന്നിവരെ കൂടാതെ അബ്ബാസും ഐശ്വര്യ രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുധീഷ്, മണികണ്ഠന്‍, ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
ഇന്തോനേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാനാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോര്‍ അസ് എന്നീ ലോകപ്രശസ്ത ചിത്രങ്ങള്‍ക്കു ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രമായിരിക്കും.
advertisement
പ്രവീണ്‍ വിശ്വനാഥാണ് ഹാഫിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: മിഥുന്‍ മുകുന്ദൻ, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, എഡിറ്റിംഗ്: മഹേഷ് ഭുവനന്ദ്, കലാസംവിധാനം: മോഹന്‍ദാസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: നരസിംഹ സ്വാമി, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് കുമാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോയ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: സജയന്‍ ഉദിയന്‍കുളങ്ങര, സുജിത്; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അബിന്‍ എടക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി. പി.ആർ.ഒ.- അരുൺ പൂക്കാടൻ.
advertisement
Summary: The first look poster of the action vampire movie 'Half' has been released. Two hands in a blood-stained pot, tools in one, and headphones dripping with blood in the other. The first look poster of Ranjith Sajeev's new movie was released on Halloween. The poster is full of mysteries
മലയാളം വാർത്തകൾ/ വാർത്ത/Film/
പാക്ക് ഷെല്ലാക്രമണ നാളിൽ ജയ്സാൽമീറിൽ ഷൂട്ട് ചെയ്ത മലയാള ചിത്രം 'ഹാഫ്'; മാസങ്ങൾക്ക് ശേഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ അപ്ഡേറ്റ്
Next Article
advertisement
പഞ്ചാബിലെ സപ്ത നക്ഷത്രമാളികയുടെ പേരിൽ അരവിന്ദ് കേജരിവാളിനെതിരെ ബിജെപി; പ്രതികരിച്ച് ആം ആദ്മി
പഞ്ചാബിലെ സപ്ത നക്ഷത്രമാളികയുടെ പേരിൽ അരവിന്ദ് കേജരിവാളിനെതിരെ ബിജെപി; പ്രതികരിച്ച് ആം ആദ്മി
  • പഞ്ചാബിൽ കേജരിവാൾ ആഢംബര മാളിക നിർമ്മിച്ചതായി ബിജെപി ആരോപണം

  • കേജരിവാളിന് അനുവദിച്ച മാളിക മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസാണെന്ന് ആം ആദ്മി

  • കേജരിവാളിന്റെ ആഢംബര വസതിയെക്കുറിച്ച് 2024ൽ തർക്കം ആരംഭിച്ചതായി ബിജെപി നേതാവ് വിജേന്ദർ ഗുപ്ത ആരോപിച്ചു.

View All
advertisement