Love Horoscope March 26 | ക്ഷമയോടെ പങ്കാളിയെ പരിപാലിക്കുക; പ്രധാന തീരുമാനമെടുക്കുമ്പോള്‍ ജാഗ്രത പാലിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 26ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തോടുള്ള നിങ്ങലുടെ വ്യത്യസ്തമായ സമീപനം പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. നിങ്ങളുടെ പഴയ ശീലങ്ങള്‍ മാറ്റി പുതിയൊരു വ്യക്തിയായി മാറുന്ന സന്നദ്ധത നിങ്ങള്‍ പ്രകടമാക്കും. ഇത് ശക്തമായ ദീര്‍ഘകാല ബന്ധത്തിന് വഴിയൊരുക്കും. ദിവസം മുഴുവന്‍ ക്ഷമയോടെ ഇരിക്കുക. അവിവാഹിതര്‍ക്ക് പുതിയ ബന്ധത്തിന് വഴിയൊരുങ്ങും. പങ്കാളിയുമൊത്ത് പുറത്തുപോകുന്നത് ഒഴിവാക്കുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് ശാരീരിക അടുപ്പത്തേക്കാള്‍ ഉപരിയായി വൈകാരികമായ ബന്ധം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിയോടൊപ്പം ഇരുന്ന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇതാണ് ശരിയായ സമയം. എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയും. ഇന്ന് ഏത് പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. ജാഗ്രത പുലര്‍ത്തുകയും വേണം.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ചെറിയ തെറ്റിദ്ധാരണ പോലും നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കും. വളരെ ക്ഷമയോടെ പങ്കാളിയെ പരിപാലിക്കുക. ശരിയായ പരിഹാരം കണ്ടെത്തുക എന്നതല്ലാതെ നിങ്ങള്‍ക്ക് മറ്റ് മാര്‍മില്ല. നിങ്ങളുമായി അടുപ്പമുള്ള ആരെങ്കിലും ഈ വിഷയത്തില്‍ ഇടപെട്ടേക്കാം. എന്നാല്‍, അയാളുടെ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്. സൗഹാര്‍ദപരമായി പ്രശ്‌നം പരിഹരിക്കുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. ചെറിയ പ്രശ്‌നം അധികരിച്ച് വീട്ടില്‍ പിരിമുറുക്കം സൃഷ്ടിച്ചേക്കാം. ഈ ഘട്ടത്തില്‍ നിശബ്ദ പാലിക്കുന്നതാണ് നല്ലത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബലപ്രയോഗം നടത്തരുത്. അവസാനം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയജീവിതം നന്നായി മുന്നോട്ട് പോകുമെന്ന് രാശിഫലത്തില്‍ പറയുന്നു. ആരുടെയും ശല്യമിലല്ാതെ നിങ്ങളുടെ പങ്കാളിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ഇന്ന് നിങ്ങള്‍ സമ്മര്‍ദത്തില്‍ നിന്നും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കും. ഇന്ന് നിങ്ങള്‍ ഉന്മേഷം അനുഭവപ്പെടും. പങ്കാളിയോടൊപ്പം യാത്ര പോകും. പങ്കാളിയോട് മധുരതരമായി സംസാരിക്കുക.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. രസകരമായ ആളുകലെ കണ്ടുമുട്ടും. അവരില്‍ നിന്ന് നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുക.അവരുടെ ജീവിതത്തിലെ വ്യത്യസ്ത വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് അനുയോജ്യരാണോ അല്ലയോ എന്നത് സംബന്ധിച്ച് ഒരു ധാരണ ലഭിക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വീട്ടിലിരുന്നാല്‍ നിങ്ങള്‍ ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും പങ്കാളിക്കും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു പദ്ധതി തയ്യാറാക്കുക. പങ്കാളിയോടൊപ്പം പുറത്തുപോകുക. അഴിവാഹിതര്‍ക്ക് വിവാഹമോ പ്രണയാഭ്യര്‍ത്ഥനകളോ ലഭിച്ചേക്കാം.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി വീണ്ടും പ്രണയത്തിലാകാനുള്ള സമയമാണിത്. പ്രിയപ്പെട്ടയാളെ മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര കൊണ്ടുപോകാവുന്നതാണ്. തിരക്കേറിയ ജോലിയില്‍ നിന്ന് ഒരു ഇടവേള എടുത്ത് വിനോദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.ഒരുമിച്ച് സിനിമ കാണാനും ഇന്നത്തെ ദിവസം ആസ്വദിക്കാനും ഇന്നത്തെ ദിവസം അനുയോജ്യമാണ്. പങ്കാളിയോടൊപ്പം ഇന്നത്തെ ദിവസം ആസ്വദിക്കും. ചെലവ് വര്‍ധിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ പങ്കാളിയുമായി ഒരു സൂക്ഷ്മമായ കാര്യം നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അതിനെക്കുറിച്ച് നിങ്ങള്‍ വളരെ ജാഗ്രത പാലിക്കണമെന്നും പ്രണയരാശിഫലത്തില്‍ പറയുന്നു. ചര്‍ച്ച ചെയ്യുമ്പോള്‍ വളരെ ക്ഷമയും ശാന്തതയും പുലര്‍ത്തുക. തെറ്റിദ്ധാരണകള്‍ ഒഴിവാക്കുക. നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക നിങ്ങളുടെ പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പങ്കാളിക്ക് മറ്റൊരാളുമായി അധാര്‍മിക ബന്ധം ഉണ്ടാകാനിടയുണ്ട്. അത് നിങ്ങളുടെ മനസ്സിനെ വ്യതിചലിപ്പിച്ചേക്കാം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് നിങ്ങളുടെ ബന്ധത്തെ ശക്തവും പുതുമയുള്ളതുമാക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന്, നിങ്ങളുടെ മനസ്സില്‍ ഒരു ഭാരവും ഉണ്ടാകില്ല, എന്നാല്‍ അതേ സമയം, നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പരുഷമായ വാക്കുകളാല്‍ അയാളെ വേദനിപ്പിക്കരുത്. ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം പരമാവധി ആസ്വദിക്കാന്‍ കഴിയും. നിങ്ങളുടെ പങ്കാളി നിങ്ങളില്‍ സന്തുഷ്ടനാകും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുടുംബപരമോ സാമൂഹികമോ ആയ ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പ്രണയഫലത്തില്‍ പറയുന്നു, എന്നാല്‍ അവ ഉടന്‍ പരിഹരിക്കപ്പെടും. ഇന്ന് നിങ്ങള്‍ കുടുംബത്തോടുള്ള നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കണം. അവരെ ഒരു വിനോദയാത്രയ്ക്ക് കൊണ്ടുപോകണം, അവരോട് നന്നായി പെരുമാറണം. പെട്ടെന്ന് മുഴുവന്‍ അന്തരീക്ഷവും മാറുകയും നിങ്ങളുടെ കുടുംബം വീണ്ടും സന്തോഷപ്രദമാകുകയും ചെയ്യും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനം ഇന്ന് അല്‍പ്പം പ്രതികൂലമാണെന്നും ചില ചെറിയ കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രണയരാശിഫലത്തില്‍ പറയുന്നു. ശരിയായ രീതിയില്‍ സംസാരിച്ചില്ലെങ്കില്‍, സാഹചര്യം വഷളാകുകയും ഒടുവില്‍ ബന്ധം വേര്‍പിരിയലിലേക്ക് നയിക്കുകയും ചെയ്യും. ദയവായി ഇതിനുള്ള സാഹചര്യം ഒഴിവാക്കുക. ഇന്ന് സംയമനം പാലിക്കുന്നത് നിങ്ങള്‍ക്ക് ഗുണകരമാകും. പങ്കാളിയുമായി എന്തെങ്കിലും തര്‍ക്കമുണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ട്.