Love Horoscope March 28 | അനുയോജ്യമായ വിവാഹാലോചന ലഭിക്കും ; പ്രണയം തുറന്ന് പറയും : ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 28ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. അവരുടെ ഉപദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. അനാവശ്യമായ വാഗ്ദാനങ്ങള്‍ നല്‍കരുത്. പങ്കാളിയെ എല്ലാകാര്യത്തിലും പിന്തുണയ്ക്കണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ പാര്‍ട്ടിയൊരുക്കും. നിരവധി പേരെ കാണാനും സാധിക്കും. നിങ്ങളുടെ സര്‍പ്രൈസ് പാര്‍ട്ടി പങ്കാളിയ്ക്ക് ഇഷ്ടപ്പെടും. നിങ്ങള്‍ക്ക് സംതൃപ്തിയും ലഭിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ എല്ലാ വിധത്തിലും സഹായിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബന്ധത്തെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ നിങ്ങള്‍ സംതൃപ്തരായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം നിയന്ത്രിക്കണം. അത് നിങ്ങളുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെ ഒഴിവാക്കുന്ന ശീലം മാറ്റിവെയ്ക്കണം. അവര്‍ക്കായി സമയം ചെലവഴിക്കണം. പങ്കാളിയുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ട പിന്തുണ നല്‍കണം. ക്ഷമ കൈവിടരുത്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. വിവാഹിതര്‍ പുതിയ വീട്ടിലേക്ക് താമസം മാറും. നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ ജോലിത്തിരക്കുകള്‍ നിങ്ങളേയും ബാധിക്കും. പങ്കാളിയോടൊപ്പം അത്താഴം കഴിക്കാന്‍ പോകും. അതിലൂടെ നിങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് അനിയോജ്യമായ പങ്കാളിയെ ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സംതൃപ്തി തോന്നും. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പങ്കാളിയുടെ ചില പെരുമാറ്റം നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അവരോട് ദേഷ്യപ്പെടുന്നതിന് പകരം കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കണം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയപങ്കാളികള്‍ക്ക് അനിയോജ്യമായ ദിവസമാണിന്ന്. നിങ്ങളുടെ ഉപദേശം സ്വീകരിക്കാന്‍ ചിലര്‍ നിങ്ങളെ സമീപിക്കും. പങ്കാളിയുടെ തെറ്റുകള്‍ പൊറുക്കും. പുതിയ ചില കാര്യങ്ങള്‍ക്ക് നിങ്ങള്‍ തുടക്കം കുറിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കണം. നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിക്കരിക്കപ്പെടും. അനാവശ്യമായി പങ്കാളിയെ വിമര്‍ശിക്കരുത്. അത് നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ അല്‍പ്പം വെല്ലുവിളികള്‍ ഉണ്ടാകും. പങ്കാളിയെ സമ്മര്‍ദ്ദത്തിലാക്കരുത്. നിരാശ തോന്നാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. അതിലൂടെ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടും.