Love Horoscope April 4 | പ്രണയപങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തും; ആത്മവിശ്വാസം വര്ധിക്കും: പ്രണയഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഏപ്രിൽ നാലിലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. കുടുംബാംഗങ്ങളുമായി സന്തോഷം പങ്കിടും. അവരോടൊപ്പം സമയം ആസ്വദിക്കും. നിങ്ങള്‍ ഒരുമിച്ച് പുറത്തുനിന്ന് ഭക്ഷണം കഴിക്കും. പങ്കാളിയെ കുടുംബത്തിന് പരിചയപ്പെടുത്തും. അനാവശ്യ തിടുക്കം കാണിക്കാത്തവരും സ്ഥിരതയുള്ളവരുമാണ് മത്സരത്തിന്റെ അവസാനം വിജയിക്കുന്നതെന്ന് നിങ്ങള്‍ ഓര്‍മിക്കണം. കുടുംബാംഗങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുക.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധത്തെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടത് വളരെ പ്രധാനമാണെന്ന് പ്രണയരാശിഫലത്തില്‍ പറയുന്നു. അതിനെ അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങള്‍ തയ്യാറാകുമോ? ഈ സമയത്ത് നിങ്ങളുടെ പങ്കാളിയ്ക്ക് പകരമായി നിങ്ങളുടെ വികാരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ആശയക്കുഴപ്പം ഇല്ലാതാകുകയും വേണം. നിങ്ങളുടെ പ്രണയബന്ധം ഏത് ദിശയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് നിങ്ങള്‍ തീരുമാനിക്കണം.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അല്‍പം പ്രകോപനപരമായ മാനസികാവസ്ഥയായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ ദേഷ്യം മുഴുവന്‍ നിങ്ങളുടെ പങ്കാളിയുടെ മേല്‍ നിങ്ങള്‍ തീര്‍ക്കും. എന്നാല്‍ നിങ്ങളുടെ പെരുമാറ്റം അനുചിതമാണെന്ന് നിങ്ങള്‍ മനസ്സിലാക്കും. നിങ്ങളുടെ പെരുമാറ്റത്തില്‍ നിയന്ത്രണം ആവശ്യമാണ്. അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പങ്കാളിയില്‍ നിന്ന് കുറച്ചുകാലം അകന്നുനില്‍ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അത് നിങ്ങളുടെ ബന്ധത്തെ അപകടത്തിലാക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ശക്തിപരീക്ഷിക്കുന്ന ഒരു സാഹചര്യം നിങ്ങള്‍ക്ക് നേരിടേണ്ടി വരും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടായിരിക്കും. എന്നാല്‍, ജീവിതത്തിലെ ഈ പരീക്ഷണഘട്ടത്തിലൂടെ നിങ്ങള്‍ കടന്നുപോകേണ്ടി വരും. നിങ്ങളുടെ സ്നേഹബന്ധം എന്നന്നേക്കുമായി ശക്തമായി നിലനില്‍ക്കും. നിങ്ങള്‍ മറ്റുള്ളവരോട് കരുണയോടെയും സഹാനുഭൂതിയോടെയും പെരുമാറിയാല്‍ വിധി എത്ര തടസ്സം നിന്നാലും നിങ്ങള്‍ക്ക് അവയെ മറികടക്കാന്‍ കഴിയും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങളുടെ മനസ്സിലുള്ളത് പറയാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. എന്നാല്‍, പിന്നീട് ഖേദിക്കേണ്ടി വരുന്ന ഒരു കാര്യവും നിങ്ങളുടെ വായില്‍ നിന്ന് പുറത്തുവരില്ലെന്ന് നിങ്ങള്‍ ഓര്‍മിക്കണം. ഉത്തരവാദിത്വങ്ങള്‍ യഥോചിതം പൂര്‍ത്തിയാക്കുക. പങ്കാൡയോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും. നിങ്ങളുടെ മനസ്സില്‍ ഏറെക്കാലമായി സൂക്ഷിക്കുന്ന കാര്യം ഇന്ന് പുറത്തുവിടും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയബന്ധത്തില്‍ മൂന്നാമതൊരാള്‍ ഇടപെടുകയും നിങ്ങള്‍ക്കിടയില്‍ ഗുരുതരമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വികാരങ്ങളെയും പങ്കാളിയുടെ വികാരങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനു പകരം നിങ്ങളുടെ വികാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ അലട്ടുന്ന പ്രശ്നത്തെക്കുറിച്ച് പങ്കാളിയോട് സംസാരിക്കണം.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെവളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം ഏല്‍പ്പിക്കാന്‍ സാധ്യതുണ്ട്. നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലുമധികം കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടേക്കാം. ഇത് മൂലം ജോലിയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കാം. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. നിങ്ങളുടെ പ്രണയപങ്കാളിയോട് സത്യസന്ധത പുലര്‍ത്തുക. ഉള്ളകാര്യങ്ങളില്‍ സംതൃപ്തനായിരിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിതലത്തില്‍ ധാരാളം ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ അവസരം ലഭിക്കും. വിരസത അനുഭവപ്പെടുന്നുണ്ടെങ്കില്‍ പുതിയ കാര്യങ്ങള്‍ എന്തെങ്കിലും പരീക്ഷിക്കുക. ബിസിനസും ജോലിസംബന്ധമായ കാര്യങ്ങളും വേഗത്തില്‍ മുന്നോട്ട് പോകുന്നതായി അനുഭവപ്പെടും. എന്നാല്‍, നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് അകലാന്‍ ശ്രമിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബജീവിതവും സന്തുലിതമാക്കാന്‍ പരിശ്രമിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവശത്തും നിങ്ങള്‍ വളരെയധികം ശ്രദ്ധ നല്‍കി വന്നിരിക്കാം. എന്നാല്‍, ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. ജോലി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണെങ്കിലും കുടുംബകാര്യങ്ങളില്‍ നയപരമായി തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കണം.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പല ബന്ധങ്ങളിലും നിങ്ങളുടെ ഭാഗ്യം പരീക്ഷിച്ച് നോക്കും. എന്നാല്‍, ചെറിയ ബന്ധങ്ങളില്‍ നിങ്ങള്‍ മടുപ്പ് അനുഭവപ്പെടും. ആര്‍ക്കും കടന്നുവരാന്‍ കഴിയാത്ത നിങ്ങളുടെ മേഖലയിലേക്ക് നിങ്ങള്‍ മടങ്ങണം. നിങ്ങളുടെ ഇപ്പോഴത്തെ ബന്ധത്തില്‍നിന്ന് പങ്കാളിയോട് സംസാരിച്ചശേഷം ചെറിയ ഇടവേള എടുക്കാവുന്നതാണ്.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പ്രണയം അക്രമസ്വഭാവം കാണിച്ചേക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അഹങ്കാരം മാറ്റിവെച്ച് നിങ്ങളുടെ ബന്ധം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക. എന്നാല്‍ പങ്കാളി നിങ്ങളെ പൂര്‍ണമായും ഇഷ്ടപ്പെടുകയും അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് സമ്മാനം ലഭിക്കും. വിലയേറിയ ഒരു സമ്മാനത്തെക്കുറിച്ച് പങ്കാളിയുമായി ചര്‍ച്ച നടത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഏറ്റവും സാധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ പോലും പ്രണയം സംഭവിക്കും. എന്നാല്‍, ഇത് നിങ്ങള്‍ അവിശ്വസിക്കരുത്.