Love Horoscope Jan 20| പ്രണയജീവിതത്തില് സന്തോഷമുണ്ടാകും; മാനസിക സമ്മര്ദ്ദം വര്ധിക്കും: ഇന്നത്തെ നിങ്ങളുടെ പ്രണയഫലം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ജനുവരി 20ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തില്‍ നേരിടേണ്ടിവന്നിരുന്ന ആശങ്കകളും വെല്ലുവിളികളും ഒഴിയും. നിങ്ങളുടെ പങ്കാളിയോട് സംസാരിക്കാന്‍ സമയം കണ്ടെത്തണം. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കും. തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ശ്രമിക്കണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. പങ്കാളിയെ സഹായിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അവരോട് എല്ലാവികാരവും പ്രകടിപ്പിക്കും. അവിവാഹിതര്‍ തങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും.
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം അപ്രതീക്ഷിതമായി യാത്ര പോകാന്‍ സാധ്യതയുണ്ട്. അവരോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ചില സര്‍പ്രൈസ് സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവങ്ങളുണ്ടാകുന്ന ദിവസമായിരിക്കും ഇന്ന് എന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. കുടുംബത്തിന്റെ എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറും. നിങ്ങളുടെ പഴയ ചില ശീലങ്ങള്‍ മാറ്റാന്‍ തയ്യാറാകും. പുതിയ പ്രണയ ബന്ധങ്ങള്‍ ആരംഭിക്കാന്‍ അനിയോജ്യമായ ദിവസം. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ സാധിക്കും. പ്രണയജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ സന്തോഷവും ഐക്യവും ഉണ്ടാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. പങ്കാളികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പങ്കാളിയോട് നിങ്ങള്‍ക്ക് അടുപ്പം വര്‍ധിക്കും. കുട്ടികളുടെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ സ്നേഹവും കരുതലും ആസ്വദിക്കാന്‍ സാധിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂല ദിവസമായിരിക്കും. പങ്കാളിയില്‍ നിന്ന് അകന്നുകഴിയുന്നവര്‍ക്ക് അല്‍പം നിരാശ തോന്നും. അവിവാഹിതര്‍ തങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ തെരഞ്ഞെടുക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വഭാവം മറ്റുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ തുറന്ന് പറയാന്‍ പേടിക്കേണ്ടതില്ല.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും. പങ്കാളിയ്ക്കായി പ്രത്യേകം സമ്മാനങ്ങള്‍ വാങ്ങിക്കും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. ആ ബന്ധം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും. നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈകൊള്ളാന്‍ സാധിക്കും.